സിറിയയെ അറബ് ലീഗിലേക്ക് തിരിച്ചെടുക്കാൻ ധാരണ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th May 2023 06:42 PM |
Last Updated: 07th May 2023 06:42 PM | A+A A- |

അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം/ ചിത്രം ട്വിറ്റർ
കെയ്‌റോ: അറബ് ലീഗിലേക്ക് സിറിയയെ തിരിച്ചെടുക്കാൻ ധാരണ. പന്ത്രണ്ട് വർഷത്തെ സസ്‌പെൻഷന് ശേഷം ഉപധികളോടെയാണ് സിറിയയെ ലീഗിന്റെ ഭാഗമാക്കുക. സിറിയയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. കെയ്‌റോയിൽ ചേർന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.
ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് പിന്നാലെ 2011 ൽ സിറിയയുടെ അംഗത്വം അറബ് ലീഗ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. സൗദി അറേബ്യ, ഈജിപ്ത് ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ സിറിയയുമായി ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു. മെയ് 19ന് റിയാദിൽ വെച്ച് നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയിലേക്ക് സിറിയൻ പ്രസിഡൻ ബഷാർ അസാദിനെ ക്ഷണിച്ചേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.
തെക്കുപടിഞ്ഞാറൻ ഏഷ്യയിലേയും വടക്കും വടക്കുകിഴക്കൻ ആഫ്രിക്കയിലേയും അറബ് രാജ്യങ്ങളുടെ മേഖലാ കൂട്ടായ്മയാണ് അറബ് ലീഗ്. ഈജിപ്ത്, ഇറാഖ്,ജോർദാൻ,ലെബനാൻ, സൗദി അറേബ്യ ഉൾപ്പെടെ 22 അംഗങ്ങളാണ് അറബ് ലീഗിലുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ടെക്സാസ്‍ മാളിലെ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു, അക്രമിയെ പൊലീസ് വധിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ