അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ജോര്‍ജി ഗോസ്പൊഡിനോവിന്റെ ടൈം ഷെല്‍ട്ടറിന് 

വിഷാദവും വിപരീതാർത്ഥ പ്രയോഗങ്ങളും നിറഞ്ഞ അസാധ്യ നോവലാണ് ടൈം ഷെല്‍ട്ടർ എന്ന്  പുരസ്കാര സമിതി വിലയിരുത്തി
ജോര്‍ജി ഗോസ്പൊഡിനോവ്/ ട്വിറ്റർ-എഎഫ്പി
ജോര്‍ജി ഗോസ്പൊഡിനോവ്/ ട്വിറ്റർ-എഎഫ്പി

ലണ്ടൻ: 2023-ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ജോര്‍ജി ഗോസ്പൊഡിനോവിന്റെ ടൈം ഷെല്‍ട്ടറിന് ലഭിച്ചു. ബള്‍ഗേറിയന്‍ സാഹിത്യകാരനും വിവര്‍ത്തകനുമാണ് ജോര്‍ജി ഗോസ്പൊഡിനോവ്. വിഷാദവും വിപരീതാർത്ഥ പ്രയോഗങ്ങളും നിറഞ്ഞ അസാധ്യ നോവലാണ് ടൈം ഷെല്‍ട്ടർ എന്ന്  പുരസ്കാര സമിതി വിലയിരുത്തി. 

ഭൂതകാലം മറന്നുപോകുന്ന അല്‍ഷിമേഴ്സിന് ചികിത്സ വരുന്നതാണ് നേവലിന്റെ ഇതിവൃത്തം. പേരില്ലാത്ത ഒരാളിലുടെയാണ് ജോര്‍ജി ഗോസ്പൊഡിനോവ് ടൈം ഷെല്‍ട്ടര്‍ എന്ന കഥ പറയുന്നത്. ഓര്‍മകള്‍ മറഞ്ഞുപോയാല്‍ മനുഷ്യനെന്ത് സംഭവിക്കുമെന്ന പ്രസക്തമായ ചോദ്യമാണ് നോവല്‍ ഉയര്‍ത്തുന്നതെന്ന് പുരസ്കാര സമിതി അഭിപ്രായപ്പെട്ടു. 

പുരസ്കാരം നേടുന്ന ആദ്യ ബൾഗേറിയക്കാരനാണ് 55 കാരനായ ഗോസ്പൊഡിനോവ്. ബള്‍ഗേറിയന്‍ സംഗീതജ്ഞയും വിവര്‍ത്തകയുമായ ഏയ്‍ഞ്ചല റോഡലാണ് പുസ്തകം ഇം​ഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. 50,000 പൗണ്ടാണ് ബുക്കര്‍ പുരസ്കാരത്തുക. ഇത് എഴുത്തുകാരനും പരിഭാഷകയും തുല്യമായി പങ്കിടും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com