പറക്കുന്നതിനിടെ അബദ്ധത്തിൽ കൈ തട്ടി വിമാനത്തിന്റെ വാതിൽ തുറന്നു, നെഞ്ചിടിപ്പോടെ യാത്രക്കാർ; വിഡിയോ

പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു
പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു/ വിഡിയോ സ്ക്രീൻഷോട്ട്
പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു/ വിഡിയോ സ്ക്രീൻഷോട്ട്

സിയോൾ: പറക്കുന്നതിനിടെ അബദ്ധത്തിൽ യാത്രക്കാരന്റെ കൈ ലിവറിൽ തട്ടി വിമാനത്തിന്റെ വാതിൽ തുറന്നു. ദക്ഷിണ കൊറിയയിലെ ഡേഗു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടു മുൻപായിരുന്നു സംഭവം. എക്‌സിറ്റ് ഡോറിന് സമീപമിരുന്ന യാത്രക്കാരൻ അബദ്ധത്തിൽ ഡോർലിവർ പിടിച്ചതാണ് വാതിൽ തുറക്കാൻ കാരണമെന്ന് എയർലൈൻ ഉദ്യോ​ഗസ്ഥൻ അറിയിച്ചു.

സംഭവത്തിൽ 30കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ജെജു ദ്വീപിൽ നിന്ന് പുറപ്പെട്ട ഏഷ്യാന എയർലൈൻസ് എന്ന വിമാനം സിയോളിൽ നിന്ന് 237 കിലോമീറ്റർ തെക്ക് കിഴക്കുള്ള ദേഗുവിലേക്ക് പോകുന്നതിനിടെ പ്രാദേശിക സ‌മയം 12.45നാണ് സംഭവം. 194 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. എന്നാൽ യാത്രക്കാരിൽ ആരും വീഴുകയോ പരിക്കേൽക്കുകയോ ചെയ്‌തില്ല. വിമാനം സുരക്ഷിതമായി തന്നെ ലാൻഡ് ചെയ്‌തതായും ഏഷ്യാന എയർലൈൻസ് അറിയിച്ചു.

യാത്രക്കാരിൽ ചിലർ ശ്വാസതടസ ലക്ഷങ്ങൾ കാണിച്ചതൊഴിച്ചാൽ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറ‍ഞ്ഞു. കുട്ടികൾ മുതൽ പ്രായമായവർ വരെ വിമാന്തതിലുണ്ടായിരുന്നു. എല്ലാവരും  നിലവിളിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ലാൻഡ് ചെയ്‌ത ഉടനെ ശ്വാസ തടസം നേരിട്ട യാത്രക്കാർക്ക് മെഡിക്കൽ സഹായം എത്തിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഏഷ്യാന എയർലൈൻസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com