ഗാസ വളഞ്ഞെന്ന്‌ ഇസ്രയേല്‍, അധിനിവേശ സൈനികര്‍ 'കറുത്ത ബാഗില്‍' വീട്ടിലേക്ക് പോകുമെന്ന് ഹമാസ്

ഹമാസിന്റെ സൈനിക വിഭാഗമായ എസെദീന്‍ അല്‍-ഖസ്സാം ബ്രിഗേഡ്‌സ് ആണ് ഇസ്രയേലിനുള്ള മുന്നറിയിപ്പെന്ന രീതിയില്‍ പ്രതികരിച്ചിരിക്കുന്നത്. 
ഗാസ മുനമ്പിലെ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ട ഫോട്ടോ/ പിടിഐ
ഗാസ മുനമ്പിലെ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ട ഫോട്ടോ/ പിടിഐ

ഗാസ നഗരം വളഞ്ഞിട്ടുണ്ടെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ അധിനിവേശ സൈനികര്‍ 'കറുത്ത ബാഗില്‍' വീട്ടിലേക്ക് പോകുമെന്ന് മുന്നറിയിപ്പ് നല്‍കി ഹമാസ്. ഹമാസിന്റെ സൈനിക വിഭാഗമായ എസെദീന്‍ അല്‍-ഖസ്സാം ബ്രിഗേഡ്‌സ് ആണ് ഇസ്രയേലിനുള്ള മുന്നറിയിപ്പെന്ന രീതിയില്‍ പ്രതികരിച്ചിരിക്കുന്നത്. 

ഇസ്രയേല്‍ സൈന്യം ഗാസയില്‍ എല്ലാവിധ ശക്തിയോടെയും ആക്രമണം നടത്തുകയാണെന്നും ഹമാസിനെ നശിപ്പിക്കുന്നതിലും ബന്ദികളാക്കിയവരെ തിരികെ നാട്ടിലെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. 

വെടിനിര്‍ത്തല്‍ എന്ന ആശയം തങ്ങളുടെ മേശപ്പുറത്തില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. ഗാസ മുനമ്പില്‍ നിന്ന് കൂടുതല്‍ വിദേശ പൗരന്മാരും പരിക്കേറ്റ പലസ്തീനികളും ഈജിപ്തിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ റാഫ അതിര്‍ത്തി ഇന്ന് വീണ്ടും തുറക്കും. റാഫ വഴി 7,000 വിദേശികളെ ഒഴിപ്പിക്കാന്‍ സഹായിക്കുമെന്ന് ഈജിപ്ത് അറിയിച്ചിട്ടുണ്ട്.  21 പരിക്കേറ്റ 21 പലസ്തീന്‍ വംശജരും 72 കുട്ടികള്‍ ഉള്‍പ്പെടെ 344 വിദേശ പൗരന്മാരും റാഫ അതിര്‍ത്തി കടന്നതെന്ന് കെയ്റോയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഗാസയിലെവിടെയും ഇന്റര്‍നെറ്റ്, ഫോണ്‍ സംവിധാനങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുതി, വെള്ളം എന്നിവ ഗാസയില്‍ നിലച്ചിട്ട് ദിവസങ്ങളായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com