നേപ്പാള്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 128 ആയി; നൂറിലേറെ പേര്‍ക്ക് പരിക്ക്

അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ആരംഭിക്കാന്‍ സുരക്ഷാ ഏജന്‍സികളോട് അദ്ദേഹം ഉത്തരവിട്ടു.
ഫോട്ടോ:എഎന്‍ഐ
ഫോട്ടോ:എഎന്‍ഐ

കാഠ്മണ്ഡു: വെള്ളിയാഴ്ച രാത്രിയില്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 128 ആയി. നൂറിലേറെ പേര്‍ക്ക് പരിക്ക് പറ്റി. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.

ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ്‌മേധാവി വ്യക്തമാക്കി. മരണ സംഖ്യ ഉയര്‍ന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.

ആശയ വിനിമയ സംവിധാനം തകരാറിലായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുന്നില്ല. നേപ്പാളില്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു വീണതായും പലരും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റോഡുകള്‍ തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങളും ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായി. 


Nepal Prime Minister Pushpa Kamal Dahal ‘Prachanda’ leaves for earthquake-affected areas of the country.

(Pics Source: Nepal officials) pic.twitter.com/fgxK2Ttep6

നേപ്പാളിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ജജാര്‍കോട്ട് ജില്ലയിലുള്ള റാമിഡന്‍ഡ ഗ്രാമത്തിലാണ് ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം രാത്രി 11.47ഓടെ ഭൂചലനമുണ്ടായതെന്നും പരിക്കേറ്റവരുടെ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയതായും നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ അറിയിച്ചു.
രാത്രിയായതിനാല്‍ അധികൃതര്‍ക്കും കൃത്യമായ വിവരങ്ങള്‍ കിട്ടാന്‍ പ്രയാസപ്പെട്ടു.

ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ജജാര്‍കോട്ട്, റുകും വെസ്റ്റ് എന്നീ രണ്ട് ജില്ലകളെയാണ് ഭൂചലനം ബാധിച്ചത്. 

ജനങ്ങളുടെ ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പറഞ്ഞു. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ആരംഭിക്കാന്‍ സുരക്ഷാ ഏജന്‍സികളോട് അദ്ദേഹം ഉത്തരവിട്ടു. 

ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. ജജര്‍കോട്ട് ജില്ലയില്‍ കുറഞ്ഞത് 34 പേരും അയല്‍രാജ്യമായ രുക്കും വെസ്റ്റ് ജില്ലയില്‍ 35 പേരും മരിച്ചു. 

2015ല്‍ നേപ്പാളില്‍ ഉണ്ടായ രണ്ട് ഭൂകമ്പങ്ങളില്‍ ഏകദേശം 9,000 പേരാണ് മരിച്ചത്.  മുഴുവന്‍ പട്ടണങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളും മറ്റ് ചരിത്ര സ്ഥലങ്ങളും അവശിഷ്ടങ്ങളായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com