യാതൊരുവിധ ഭയവുമില്ല; കൂറ്റന്‍ അനാക്കോണ്ടയ്ക്ക് അരികിലൂടെ കടന്നുപോകുന്ന സ്ലോത്ത് - വീഡിയോ 

ഒരിനം സസ്തനിയായ സ്ലോത്ത് വളരെ പതുക്കെ സഞ്ചരിക്കുന്ന ജീവിയാണ്
അനാക്കോണ്ടയ്ക്ക് അരികിലൂടെ കടന്നുപോകുന്ന സ്ലോത്തിന്റെ ദൃശ്യം
അനാക്കോണ്ടയ്ക്ക് അരികിലൂടെ കടന്നുപോകുന്ന സ്ലോത്തിന്റെ ദൃശ്യം

രിനം സസ്തനിയായ സ്ലോത്ത് വളരെ പതുക്കെ സഞ്ചരിക്കുന്ന ജീവിയാണ്. മിക്കവാറും മരങ്ങളിലാണ് വാസം. വളരെ പതുക്കെ സഞ്ചരിക്കുന്ന ജീവികള്‍ എന്ന അര്‍ത്ഥത്തിലാണ് സ്ലോത്ത് എന്നു പേരുവീണത്.ഇലകളും മറ്റുമാണ് ഇവയുടെ ഭക്ഷണം. ചില സ്പീഷീസുകള്‍ ചെറുകീടങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും മറ്റും ഇടയ്ക്ക് ആഹാരമാക്കാറുണ്ട്.

ഇപ്പോള്‍ കൂറ്റന്‍ അനാക്കോണ്ടയ്ക്ക് അരികിലൂടെ യാതൊരുവിധ ഭയവും കൂടാതെ കടന്നുപോകുന്ന സ്ലോത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. അനാക്കോണ്ടയുടെ തലയ്ക്ക് അരികിലൂടെയാണ് സ്ലോത്ത് കടന്നുപോകുന്നത്. അനാക്കോണ്ട ആക്രമിച്ചേക്കുമെന്ന ഭയമൊന്നും തെല്ലും സ്ലോത്ത് പ്രകടിപ്പിക്കുന്നില്ല. യാതൊരുവിധ കൂസലുമില്ലാതെ സ്ലോത്ത് കടന്നുപോകുന്നത് കണ്ട് അനാക്കോണ്ട അമ്പരന്നോ എന്ന് സംശയിച്ചാലും തെറ്റ് പറയാന്‍ സാധിക്കില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com