ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ ആക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്ക് പരിക്ക്

വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 
അല്‍-ഷിഫ ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു/ ഫോട്ടോ: എഎഫ്പി
അല്‍-ഷിഫ ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു/ ഫോട്ടോ: എഎഫ്പി

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള പലസ്തീന്‍ സര്‍ക്കാര്‍. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

അല്‍ഷിഫ ആശുപത്രിക്ക് നേരെയുള്ള വെടിനിര്‍ത്തലിന് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. നിരവധി തീവ്രവാദികളെ വധിച്ചതായും ഹമാസിന്റെ പ്രധാനപ്പെട്ട തുരങ്കങ്ങള്‍ തകര്‍ത്തതായും ഇസ്രായേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

ഇസ്രയേല്‍ സൈന്യത്തിനെതിരായ ആക്രമണങ്ങള്‍ ചെറുക്കുന്നതിനും ഹമാസ് കമാന്‍ഡോകളുടെ ഒളിത്താവളങ്ങള്‍ തകര്‍ക്കുന്നതിനുമാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്നതെന്നാണ് ഇസ്ര
യേല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

ഒറ്റരാത്രി കൊണ്ട് കോടീശ്വരന്‍; മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത് ഔഷധഗുണമുള്ള അപൂര്‍വ മത്സ്യം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com