ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെ സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പ്; നവംബര്‍ 30 വരെ അപേക്ഷിക്കാം

അപേക്ഷ നല്‍കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: യുകെയിലെ എസെക്സ് സര്‍വകലാശാല ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി അക്കാദമിക് എക്സലന്‍സ് ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് സ്‌കോളര്‍ഷിപ്പ് ആരംഭിച്ചു.  2024 ജനുവരിയിലെ ഇന്‍ടേക്കുകള്‍ക്ക്
എത്തുന്നവര്‍ക്ക് 3,13,304 രൂപയ്ക്ക് തുല്യമായ 3000 പൗണ്ട് വരെ സ്‌കോളര്‍ഷിപ്പ് സര്‍വകലാശാല വാഗ്ദാനം ചെയ്യുന്നു.

വിദേശത്തോ യു.കെയിലോ ബിരുദം പൂര്‍ത്തിയാക്കിയ, ടയര്‍ 2 സര്‍വകലാശാലകളില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ് ലഭിക്കുന്നത്.  കോഴ്സുകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഈ സര്‍വകലാശാലകളില്‍ നിന്നുള്ള അപേക്ഷകര്‍ സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കപ്പെടും. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന അക്കാദമിക് ട്രാന്‍സ്‌ക്രിപ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും  അടിസ്ഥാനത്തിലായിരിക്കും യോഗ്യതാ വിലയിരുത്തല്‍. സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്.

സ്‌കോളര്‍ഷിപ്പ് നിര്‍ണ്ണയിക്കുന്നതില്‍ വിദ്യാര്‍ഥികളുടെ അക്കാദമിക് നേട്ടങ്ങള്‍ വളരെ പ്രധാനമാണ്. അക്കാദമിക് അല്ലെങ്കില്‍ വര്‍ക്ക് റഫറന്‍സുകളും ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങളും നല്‍കണം. കുറഞ്ഞത് 60 ശതമാനം അല്ലെങ്കില്‍ 6.5/10 സിജിപിഎ, അല്ലെങ്കില്‍ 2.6/4 സിജിപിഎ നേടുന്ന വിദ്യാര്‍ഥികളെ സ്വാഭാവികമായും പട്ടികയില്‍ ഉള്‍പ്പെടുത്തും. ഈ സ്‌കോളര്‍ഷിപ്പ് ഈസ്റ്റ് 15 ആക്ടിംഗ് സ്‌കൂള്‍ ഒഴികെയുള്ള എല്ലാ കോഴ്‌സുകളിലും ഡിപ്പാര്‍ട്ട്‌മെന്റുകളിലും പ്രവേശന സാധുതയുള്ളതാണ്.

1963ല്‍ സ്ഥാപിതമായ എസെക്സ് സര്‍വകലാശാല ഇംഗ്ലണ്ടിലെ കോള്‍ചെസ്റ്ററിലാണ് സ്ഥിതി ചെയ്യുന്നത്. കോള്‍ചെസ്റ്റര്‍, സൗത്ത്‌ഹെന്‍ഡ്, ലോട്ടണ്‍ എന്നിവിടങ്ങളില്‍ മൂന്ന് കാമ്പസുകളുമുണ്ട്. ഏകദേശം 140 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്. 2023 ലെ ഗ്ലോബല്‍ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ഇംപാക്ട് റാങ്കിംഗില്‍  എസെക്‌സ് സര്‍വകലാശാല ലോകമെമ്പാടുമുള്ള 1,400 സര്‍വ്വകലാശാലകളില്‍ 56-ാം സ്ഥാനത്താണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

India-US move challenges China's dominance; Critical Minerals Security Taskforce begins operations
BBC to lay off 2000 employees; Traditional methods are not important, the goal is to be updated; Profit 6438 crores
With no male heir to take the throne, Japan's royal family plans to adopt successor, sparking debate over why women cannot rule
Google CEO Sundar Pichai
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com