ഗാസയില്‍ നാലു ദിവസത്തെ വെടിനിര്‍ത്തല്‍ ഇന്നുമുതല്‍; ബന്ദികളെ വെള്ളിയാഴ്ചയ്ക്കകം മോചിപ്പിക്കണമെന്ന് ഇസ്രയേൽ

ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് നാലു ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായത്
എഎൻഐ ചിത്രം
എഎൻഐ ചിത്രം

ജെറുസലേം: യുദ്ധം രൂക്ഷമായ ഗാസയില്‍ പ്രഖ്യാപിച്ച നാലു ദിവസത്തെ വെടിനിര്‍ത്തല്‍ ഇന്നുമുതല്‍. രാവിലെ 10 മണിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഹമാസ് അറിയിച്ചു. ആദ്യഘട്ടമായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. തങ്ങളുടെ ജയിലുകളിലുള്ള 150 പലസ്തീന്‍ പൗരന്മാരെ ഇസ്രയേലും വിട്ടയക്കും. 

സ്ത്രീകളെയും കുട്ടികളെയുമാണ് ഇരുപക്ഷവും കൂടുതലായും വിട്ടയക്കുക. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് നാലു ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായത്. വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. വെടിനിര്‍ത്തലിനെ ലോകരാജ്യങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. 

അതേസമയം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാലും ഇസ്രയേല്‍ സൈന്യം ഗാസയില്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. വെള്ളിയാഴ്ചയ്ക്ക് മുമ്പായി ബന്ദികളെ ഹമാസ് മോചിപ്പിക്കണം. അതുവരെ ഗാസയിലെ പോരാട്ടം നിര്‍ത്തില്ലെന്ന് ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഹമാസിനെ ഉന്മൂലനം ചെയ്യുകയാണ് അന്തിമലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com