'സ്റ്റാച്യു ഓഫ് ഇക്വാളിറ്റി'; ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ അംബേദ്കര്‍ പ്രതിമ അമേരിക്കയില്‍; 19 അടി ഉയരം

ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ അംബേദ്കര്‍ പ്രതിമ അമേരിക്കയിലെ മെരിലാന്‍ഡില്‍ ഒരുങ്ങുന്നു
അംബേദ്കര്‍ പ്രതിമ നിര്‍മ്മാണം/എക്‌സ്
അംബേദ്കര്‍ പ്രതിമ നിര്‍മ്മാണം/എക്‌സ്


ന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ അംബേദ്കര്‍ പ്രതിമ അമേരിക്കയിലെ മെരിലാന്‍ഡില്‍ ഒരുങ്ങുന്നു. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 19 അടിയാണ് പ്രതിമയുടെ ഉയരം. സ്റ്റാച്യു ഓഫ് ഇക്വാലിറ്റി എന്നാണ് പ്രതിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. 

അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച ഒക്ടോബര്‍ 14നാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. ഇന്ത്യയിലെ സര്‍ദാര്‍ സരോവര്‍ ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റി നിര്‍മ്മിച്ച ശില്‍പി റാം സുതാര്‍ ആണ് ഈ പ്രതിമയും നിര്‍മ്മിച്ചത്. 

പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ലോകമെമ്പാടുമുള്ള നിരവധി അംബേദ്കര്‍ ചിന്തകര്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. 

മനുഷ്യാവകാശത്തിന്റെയും സമത്വത്തിന്റെയും സന്ദേശം ലോകമാകെ വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് കൂറ്റന്‍ പ്രതിമ നിര്‍മ്മിച്ചതെന്നും എഐസി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com