രസതന്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്; നാനോ ടെക്‌നോളജിയിലെ മുന്നേറ്റത്തിന് പുരസ്‌കാരം

ക്വാണ്ടം ഡോട്ട്, നാനോപാര്‍ട്ടിക്കിള്‍സ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്
നൊബേൽ പുരസ്കാരം നേടിയ ശാസ്ത്രജ്ഞർ/ എക്സ്
നൊബേൽ പുരസ്കാരം നേടിയ ശാസ്ത്രജ്ഞർ/ എക്സ്

സ്റ്റോക്‌ഹോം: 2023 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ക്ക്. അമേരിക്കന്‍ ഗവേഷകരായ മൗംഗി ജി ബാവെന്‍ഡി, ലൂയി ഇ ബ്രസ്, അലക്‌സി ഐ എക്കിമോവ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. നാനോടെക്‌നോളജിയിലെ ഗവേഷണത്തിനാണ് പുരസ്‌കാരം.

ക്വാണ്ടം ഡോട്ട്, നാനോപാര്‍ട്ടിക്കിള്‍സ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലോടെ, ഈ ശാസ്ത്രജ്ഞര്‍ നാനോടെക്‌നോളജിയില്‍ പുതിയ വിത്തു വിതച്ചുവെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. 

അലക്സി എക്കിമോവാണ് 1981ൽ ആദ്യമായി ക്വാണ്ടം ഡോട്ട്സ് എന്ന ആശയം ശാസ്ത്രലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. അതീവ സൂക്ഷ്മമായ, നാനോ സെമികണ്ടക്ടർ പാർട്ടിക്കിളുകളാണ് ക്വാണ്ടം ഡോട്ട്സ്. കോശങ്ങളുടെയും കലകളുടെയും സൂക്ഷ്മ വിവരങ്ങള്‍ വരെയെടുത്ത് പ്രദർശിപ്പിക്കാനും കാൻസർ ചികിത്സയിലുമെല്ലാം ഇവ വളരെ നിർണായകമായ ഘടകമായിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com