

ന്യൂഡൽഹി: ബന്ധുവിനെയും പങ്കാളിയെയും അവരുടെ മക്കളുടെ മുന്നിൽ വെച്ച് ഹമാസ് സായുധ സേന കൊലപ്പെടുത്തിയെന്ന് നടി മധുര നായിക്. ഇൻസ്റ്റഗ്രാമിലൂടെ വിഡിയോ സന്ദേശത്തിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. ബന്ധുവായ ഒർദയുടെയും അവരുടെ പങ്കാളിയുടെയും ചിത്രവും അവർ പങ്കുവെച്ചു. നാഗിൻ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മധുര.
പലസ്തീൻ അനുകൂല അജൻഡ എത്രത്തോളം ആഴത്തിൽ പ്രവർത്തിക്കുന്നു എന്നത് തന്നെ ഞെട്ടിച്ചുവെന്നും അതിനെ തുടർന്നാണ് ഇത്തരം ഒരു വിഡിയോ എന്നും അവർ സന്ദേശത്തിൽ പറഞ്ഞു. ഒരു ജൂത ആയതിന്റെ പേരിൽ താൻ അപമാനിക്കപ്പെടുകയും വേട്ടയാടപ്പെടുകയുമാണെന്ന് താരം പറഞ്ഞു. ഐ സ്റ്റാൻഡ് വിത്ത് ഇസ്രയേൽ എന്ന ഹാഷ് ടാഗോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘‘ഞാനും എന്റെ കുടുംബം ഇപ്പോൾ നേരിടുന്ന സങ്കടവും വികാരങ്ഹളും വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇസ്രയേൽ വേദനയിലാണ്. രോഷത്തിൽ ഇസ്രയേൽ തെരുവുകൾ കത്തുകയാണ്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ദുർബലരെയുമാണ് അവർ ലക്ഷ്യം വയ്ക്കുന്നതെന്നും മധുര പറഞ്ഞു. രവീന്ദ്രനാഥ് ടാഗോറിന്റെ കവിത വായിച്ചു കൊണ്ടാണ് അവർ വിഡിയോ അവസാനിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates