'അടുത്ത ഘട്ടത്തിന് തയ്യാറാണോ?'; സൈനികരോട് ഇസ്രയേല്‍ പ്രധാനമന്ത്രി; നെതന്യാഹു ഗാസയില്‍, കരയുദ്ധത്തിന് തുടക്കം? 

ഹമാസുമായുള്ള യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികരെ സന്ദര്‍ശിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
ചിത്രം: ബെഞ്ചമിന്‍ നെതന്യാഹു/എക്‌സ്
ചിത്രം: ബെഞ്ചമിന്‍ നെതന്യാഹു/എക്‌സ്
Updated on
1 min read

മാസുമായുള്ള യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികരെ സന്ദര്‍ശിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസ മുനമ്പിലെ സൈനിക ക്യാമ്പിലെത്തിയാണ് നെതന്യാഹു സൈനികരുമായി ആശയവിനിമയം നടത്തിയത്. 

'നിങ്ങള്‍ അടുത്ത ഘട്ടത്തിന് തയ്യാറാണോ? അടുത്ത ഘട്ടം വരാന്‍ പോവുകയാണ്' എന്ന് സൈനികരോട് ചോദിക്കുന്ന വീഡിയോ നെതന്യാഹു സാമൂഹ്യ മാധ്യമമായ എക്‌സില്‍ പങ്കുവച്ചു. 

ഹമാസിന് എതിരായുള്ള കരായക്രമണത്തിന് ഇസ്രയേല്‍ തയ്യാറെടുക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഗാസയിലെ സൈനികരെ സന്ദര്‍ശിച്ചിരിക്കുന്നത്. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സേന മുന്നറിയിപ്പ് നല്‍രകിയിരുന്നു. ഇതേത്തുടര്‍ന്ന്, ഉടന്‍ കരയുദ്ധം ആരംഭിക്കുമെന്ന സൂചന ബലപ്പെട്ടിട്ടുണ്ട്. അതേസമയം, വടക്കന്‍ ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെ, ഇസ്രയേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. 

തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുന്നവര്‍ക്ക് സൗകര്യം ഒരുക്കാനായി ഹമാസും ഇസ്രയേലും തമ്മില്‍ ധാരണയിലെത്തിയെന്ന് പലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.ഗാസ നിവാസികളെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കാതിരിക്കാനാണ് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഗാസയിലെ ജനങ്ങള്‍ തങ്ങളുടെ ശത്രുക്കള്‍ അല്ലെന്നും അവരെ ലക്ഷ്യം വയ്ക്കുന്നില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് ജോനാതന്‍ കോണ്‍റികസ് പറഞ്ഞു.

രണ്ട് വഴികളില്‍ക്കൂടിയാണ് ജനങ്ങള്‍ക്ക് പോകാന്‍ ഇസ്രയേല്‍ സൈന്യം അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ നാലു മണിവരെ മാത്രമേ യാത്ര അനുവദിച്ചിള്ളു. 'നിങ്ങളുടേയും കുടുംബത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി, സെക്യൂരിറ്റി ഫെന്‍സുകള്‍ക്ക് സമീപം വരരുത്. ആരെങ്കിലും സെക്യൂരിറ്റി ഫെന്‍സുകള്‍ക്ക് സമീപമെത്തിയാല്‍ വധിക്കപ്പെടും'.- ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. 
 2,200പേര്‍ ഇതിനോടകം കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതില്‍ 724പേര്‍ കുട്ടികളാണ്. 458 സ്ത്രീകളും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
Will the US-Iran peace deal benefit India?; What will be the benefit to the common man from opening Hormuz?; Hopes on oil prices and Chabahar port
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com