ബാത് പാര്‍ട്ടിയെ കുറിച്ച് അഭിമുഖം; സദ്ദാം ഹുസൈന്റെ മകള്‍ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ

ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മകള്‍ റാഗദ് സദ്ദാം ഹുസൈനെ ഏഴു വര്‍ഷം തടവിന് ശിക്ഷിച്ച് ഇറാഖിലെ കോടതി
റാഗദ് സദ്ദാം ഹുസൈന്‍
റാഗദ് സദ്ദാം ഹുസൈന്‍
Updated on
1 min read

ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മകള്‍ റാഗദ് സദ്ദാം ഹുസൈനെ ഏഴു വര്‍ഷം തടവിന് ശിക്ഷിച്ച് ഇറാഖിലെ കോടതി. ഇറാഖില്‍ നിരോധിച്ച സദ്ദാം ഹുസൈന്റെ ബാത് പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തിയെന്ന കുറ്റത്തിനാണ് ശിക്ഷിച്ചിരിക്കുന്നത്. 55കാരിയായ റാഗദ് നിലവില്‍, ജോര്‍ദാനിലാണ് താമസം. 

2021ല്‍ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍, നിരോധി ബാത് പാര്‍ട്ടിയെ പ്രൊമോട്ട് ചെയ്തു സംസാരിച്ചതില്‍ റാഗദ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 

പുറത്താക്കപ്പെട്ട ഭരണകൂടത്തെ പ്രോത്സാഹിപ്പിക്കുന്ന ഫോട്ടോകളോ മുദ്രാവാക്യങ്ങളോ പ്രചരിപ്പിച്ചാല്‍, ഇറാഖില്‍ നിയമ നടപടി നേരിടേണ്ടിവരും.സഹോദരിക്കും സഹോദരനുമൊപ്പം ജോര്‍ദാനിലാണ് നിലയില്‍ റാഗദ് താമസിക്കുന്നത്. 

2003ലാണ് റാഗദ് ജോര്‍ദാനില്‍ രാഷ്ട്രീയ അഭയം തേടിയത്. 2006ല്‍ റാഗദിനേയും മാതാവിനേയും ഇറാഖ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2021ല്‍ അല്‍ അറേബ്യ ചാനല്‍ ഏഴ് ഭാഗങ്ങളായി സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് റാഗദ് ബാത് പാര്‍ട്ടിയുടെ ഭരണകാലത്തെ കുറിച്ചും നിലവിലെ ഭരണകൂടത്തെ കുറിച്ചും സംസാരിച്ചത്. താന്‍ ഇറാഖിലെ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നതായും ഇറാഖി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നതായും ഇവര്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Trump on Thursday ordered new tariffs on certain medicines, alongside an overhaul of metal duties.
Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com