റേഡിയേഷന്‍ പരിധി ഉയര്‍ന്നത്; ഐ ഫോണ്‍ 12 വില്‍പ്പന നിര്‍ത്തണം, ആപ്പിളിനോട് ഫ്രഞ്ച് സര്‍ക്കാര്‍ ഏജന്‍സി

ഐ ഫോണ്‍ 12ന്റെ റേഡിയേഷന്‍ പരിധി ഉയര്‍ന്നതാണെന്നും വില്‍പ്പന നിര്‍ത്തണമെന്നും ആപ്പിളിനോട് ഫ്രഞ്ച് സര്‍ക്കാര്‍ ഏജന്‍സി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഫോണ്‍ 12ന്റെ റേഡിയേഷന്‍ പരിധി ഉയര്‍ന്നതാണെന്നും വില്‍പ്പന നിര്‍ത്തണമെന്നും ആപ്പിളിനോട് ഫ്രഞ്ച് സര്‍ക്കാര്‍ ഏജന്‍സി. റേഡിയേഷന്‍ നിരീക്ഷണ ഏജന്‍സിയായ ദി നാഷണല്‍ ഫ്രീക്വന്‍സി ഏജന്‍സിയായണ് ഫോണിന്റെ വില്‍പ്പന നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തകരാര്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഏജന്‍സി കമ്പനിയോട് ആവശ്യപ്പെട്ടു. 

അപ്‌ഡേഷന്‍ നടത്തിയത് ഏജന്‍സി പരിശോധിക്കും. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍, വിപണയില്‍ വിറ്റഴിച്ച ഫോണുകള്‍ തിരിച്ചു വാങ്ങേണ്ടിവരുമെന്നും ഏജന്‍സി വ്യക്തമാക്കി. 

ഇലക്ട്രോ മാഗ്നറ്റിക് വേവ് പരിധി പരിശോധിക്കാനായി ഐ ഫോണ്‍ ഉള്‍പ്പെടെ 141 ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നാണ് നടപടിക്ക് നിര്‍ദേശം നല്‍കിയതെന്ന് ഏജന്‍സി വ്യക്തമാക്കി.  

പരിശോധനയില്‍, പോക്കറ്റിലും കയ്യിലും സൂക്ഷിക്കുന്ന ഐ ഫോണ്‍ 12 ആഗിരണം ചെയ്യുന്നത് കിലോഗ്രാമിന് 5.74 വാട്ട്‌സ് ഇലക്ട്രോമാഗ്നറ്റിക് എനര്‍ജി ആണെന്ന് കണ്ടെത്തി. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച സ്റ്റാന്‍ഡേര്‍ഡ് കിലോഗ്രാമിന് 4.0വാട്ട്‌സ് ആണ്. 

ജാക്കറ്റിലും ബാഗിലും സൂക്ഷിക്കുന്ന ഐ ഫോണ്‍ 12ന്റെ റേഡിയേഷന്‍ അളവ് പരിധിയില്‍ തന്നെയാണെന്നും ഏജന്‍സി വ്യക്തമാക്കി. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com