റഷ്യയില്‍ വന്‍ ഭൂകമ്പം, 7. 2 തീവ്രത; ഷിവേലുച്ച് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു, സുനാമി മുന്നറിയിപ്പ്

സമുദ്രനിരപ്പില്‍ നിന്ന് 51 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍
russia earth quake
റഷ്യയില്‍ വന്‍ ഭൂകമ്പം; ഷിവേലുച്ച് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചുഎപി
Published on
Updated on

മോസ്‌കോ: റഷ്യയില്‍ 7. 2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. കാംചത്ക മേഖലയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. കാംചത്ക മേഖലയുടെ കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പില്‍ നിന്ന് 51 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയിലെ ഷിവേലുച്ച് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അഗ്നിപര്‍വതത്തില്‍ നിന്നും സമുദ്രനിരപ്പില്‍ നിന്നും 8 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരെ ചാരവും ലാവയും ഒഴുകിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാംചത്ക മേഖലയിലെ തീരദേശ നഗരമായ പെട്രോപാവ്‌ലോവ്‌സ്‌ക്-കംചത്സ്‌കിയില്‍ നിന്ന് 280 മൈല്‍ അകലെയാണ് ഷിവേലുച്ച് അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. ഏകദേശം 181,000 പേരാണ് പെട്രോപാവ്‌ലോവ്‌സ്‌ക്-കംചത്സ്‌കിയില്‍ അധിവസിക്കുന്നത്. ഭൂകമ്പത്തിന് പിന്നാലെ യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com