

ദമാസ്‌കസ്: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമത സൈന്യം. മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചതായി ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. വിമത നീക്കത്തിനിടെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അത് നിഷേധിച്ചു.
വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ര്‍ അല്‍ സോര്‍ എന്നിവിടങ്ങള്‍ കയ്യടക്കിയ വിമതര്‍ തെക്കന്‍ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂര്‍ണമായും പിടിച്ചെടുത്തു. ക്വിനെയ്ത്ര, ദേറാ, സുവെയ്ദ എന്നീ തെക്കന്‍ പ്രദേശങ്ങളും കയ്യടക്കി. വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് തലവന്‍ അഹമ്മദ് അല്‍ ഷാറാ വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു.
സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് ഇപ്പോഴും ദമാസ്‌കസില്‍ത്തന്നെയുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. അസദ് രാജ്യം വിട്ടതായി വിദേശമാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പരത്തുകയാണെന്നും ആരോപിച്ചു. അസദിനെ പിന്തുണയ്ക്കുന്ന ഇറാനും തുര്‍ക്കിയും റഷ്യയും ദോഹയില്‍ ചര്‍ച്ച നടത്തി.
വിമതസേനയെ നയിക്കുന്ന ഹയാത് താഹ്രീര്‍ അല്‍ഷാം ഭീകര സംഘടനയാണെന്നും സിറിയന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ അവരെ അനുവദിക്കരുതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു. സിറിയന്‍ സര്‍ക്കാരിന് എല്ലാ സഹായവും നല്‍കുമെന്ന് ഇറാന്‍ അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ ഇല്ലെന്ന് അമേരിക്ക വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates