അസദ് ഭരണകൂടത്തിന്റെ പതനം സിറിയന്‍ ജനതയ്ക്ക് ലഭിച്ച ചരിത്രപരമായ അവസരം; അടിസ്ഥാന നീതിയെന്ന് ജോ ബൈഡന്‍

54വര്‍ഷത്തെ കുടുംബവാഴ്ചയ്ക്ക് തിരശ്ശീലയിട്ട് വിമതസേന സിറിയയുടെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് ജോ ബൈഡന്റെ പ്രതികരണം.
Fall of Assad regime 'historic opportunity for people' of Syria: Biden .
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ഫയല്‍
Updated on
1 min read

ദമാസ്‌കസ്: സിറിയന്‍ ജനതയ്ക്ക് രാഷ്ട്രം പുനര്‍നിര്‍മിക്കാന്‍ ലഭിച്ച ചരിത്രപരമായ അവസരമാണിതെന്ന് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ സഹയാവും നല്‍കുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. പതിമൂന്ന് വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തിനൊടുവില്‍ ക്രൂരമായ സ്വേച്ഛാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. പ്രസിഡന്റ് ബഷര്‍ അല്‍ അസദിന് രാജ്യത്തുനിന്ന് പലായനം ചെയ്യേണ്ടി വന്നു. ' അല്‍ അസദ് എവിടെയാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല, പക്ഷെ മോസ്‌കോയില്‍ അഭയം തേടിയെന്ന് വാര്‍ത്തകളുണ്ട്. അവസാനം അസദ് ഭരണത്തിന് അന്ത്യമായി- ബൈഡന്‍ പറഞ്ഞു.

54വര്‍ഷത്തെ കുടുംബവാഴ്ചയ്ക്ക് തിരശ്ശീലയിട്ട് വിമതസേന സിറിയയുടെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് ജോ ബൈഡന്റെ പ്രതികരണം. ഈ ഭരണകൂടം ലക്ഷക്കണക്കിന് നിരപരാധികളായ സിറിയക്കാരെ ക്രൂരമായി കൊലപ്പെടുത്തി. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അടിസ്ഥാന നീതിയാണ്. സിറിയയിലെ ജനങ്ങള്‍ക്ക് വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത്. തങ്ങളുടെ രാജ്യത്തിന് അഭിമാനകരമായ ഭാവി പടുത്തുയര്‍ത്താന്‍ ജനതയ്ക്ക് ലഭിച്ച ചരിത്രപരമായ അവസരമാണിതെന്നും ബൈഡന്‍ പറഞ്ഞു. ഒരേസമയം ഈ സംഭവവികാസങ്ങള്‍ അപകടസാധ്യയുള്ളതാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

സിറിയയില്‍ നല്ലമാറ്റം കൊണ്ടുവരാന്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് സാധ്യമായ സഹായങ്ങളെല്ലാം നല്‍കും. അസദ് ഭരണകൂടം വരുത്തിയ പാളിച്ചകള്‍ പുതിയ നേതൃത്വം വരുത്തില്ലെന്നാണ് കണക്കൂകൂട്ടുന്നത്. വരും ദിവസങ്ങളിലും മേഖലയിലെ നേതാക്കളുമായി സംസാരിക്കും. ഇന്ന് രാവിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായും മുതിര്‍ന്ന ഉദ്യോഗസ്ഥരെ അങ്ങോട്ട് അയക്കുമെന്നും ബൈഡന്‍ പറഞ്ഞു

ഇന്ന് യുഎസ് സേന സിറിയയിലെ ഐഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രണം നടത്തിയതായും സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു.

അസദിനെ താഴെയിറക്കിയ സിറിയന്‍ പ്രതിപക്ഷത്തെ നയിക്കുന്നത് ഹയാത്ത് താഹ്രിര്‍ അല്‍ഷമാണ്. ഇവര്‍ക്ക് അല്‍ഖ്വയ്ദയമായി ബന്ധമുണ്ടെന്നാണ് യുഎസ് പറയുന്നത്. എന്നാല്‍ അല്‍ഖ്വയ്ദയുമായുള്ള ബന്ധം വിച്ഛേദിച്ചെന്നാണ് സിറിയയില്‍ അധികാരം പിടിച്ചെടുത്ത വിമതസേന ഹയാത്ത് താഹ്രിര്‍ അല്‍ഷ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com