ന്യൂയോര്‍ക്ക്: 2020ലെ തോല്‍വിക്ക് പിന്നാലെ താന്‍ വൈറ്റ് ഹൗസ് വിടാന്‍ പാടില്ലായിരുന്നുവെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. മികച്ച പ്രകടനാണ് അന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി പുറത്തെടുത്തതെന്ന്, പെന്‍സില്‍വാനിയയിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പിന്നില്‍ പോയാലും തോല്‍വി സമ്മതിക്കില്ല എന്നതിന്‍റെ സൂചനയാണ് ട്രംപിന്‍റെ വാക്കുകളില്‍ വ്യക്തമാവുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
യുഎസിലെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞടുപ്പ് നാളെയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് നേതാവ് കമലാ ഹാരിസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എപ്പോഴാണെന്ന് ചോദിച്ചപ്പോള്‍, ശരിയായ സമയത്ത് അവിടെയെത്തുമെന്ന് ട്രംപ് മറുപടി നല്‍കി. നവംബര്‍ 5ന് തന്നെ വിജയിച്ചത് ആരാണെന്നറിയാമെന്ന് നേരത്തെ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സാധാരണ ഗതിയില്‍ ഒരാഴ്ച കഴിഞ്ഞാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക