വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടമാണ് ഇത്തവണ നടന്നത്. സ്വിങ് സ്‌റ്റേറ്റുകളിലടക്കം മുന്നേറ്റം നടത്തിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയമാണ് സ്വന്തമാക്കിയത്. നിര്‍ണായകമായ ഏഴു സ്വിങ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിലെത്തി. ഏതൊക്കെ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പമെന്ന് അറിയാം.
ട്രംപിനൊപ്പം നിന്ന സംസ്ഥാനങ്ങള്‍
ടെക്സാസ് - 40 (ഇലക്ടറല്‍ വോട്ടുകള്‍)
ഫ്‌ലോറിഡ - 30
ഒഹായോ - 17
ഉട്ടാഹ് - 6
മൊണ്ടാന - 4
ഇഡാഹോ - 4
വെസ്റ്റ് വെര്‍ജീനിയ - 4
ലോവ- 6
സൗത്ത് ഡെക്കോട്ട - 3
നോര്‍ത്ത് ഡെക്കോട്ട -3
വ്യോമിങ് - 3
കന്‍സാസ് -6
ഒക്‌ലഹാമ- 7
ലൂസിയാന- 8
അര്‍ക്കന്‍സാസ് - 6
മിസ്സോറി- 10
ലൂസിയാന- 8
മിസിസ്സിപ്പി- 6
അലബാമ- 9
ടെന്നസി - 11
കെന്റകി - 8
ഇന്‍ഡ്യാന-11
നോര്‍ത്ത് കരോലിന- 16
സൗത്ത് കരോലിന- 9
ജോര്‍ജിയ-16
നെബ്രാസ്‌ക- 4
കമല ഹാരിസിനൊപ്പം നിന്ന സംസ്ഥാനങ്ങള്‍
കാലിഫോര്‍ണിയ- 54 (ഇലക്ടറല്‍ വോട്ടുകള്‍)
ന്യൂയോര്‍ക്ക് 28
വാഷിങ്ടണ്‍ -12
ഒറിഗോണ്‍- 8
ഇല്ലിനോയി -19
കൊളറാഡോ- 10
ന്യൂ മെക്‌സിക്കോ- 5
ന്യൂ ഹാംപ്ഷയര്‍ -4
വെര്‍മോണ്ട് -3
മസ്സാച്ചുസെറ്റ്‌സ് -11
കണക്ടികട്ട് - 7
ന്യൂജേഴ്‌സി- 14
ഡെലാവെയര്‍- 3
മേരിലാന്‍ഡ്-10
വിര്‍ജീനിയ -13
റോഡ് ഐലന്റ് - 4
ഹവായ്- 4
നെബ്രാസ്‌കയില്‍ നാല് ഇലക്ടറല്‍ വോട്ടുകള്‍ ഡോണള്‍ഡ് ട്രംപ് നേടിയപ്പോള്‍ ഒരെണ്ണം കമല ഹാരിസ് സ്വന്തമാക്കി. മറ്റൊരു സംസ്ഥാനമായ മെയ്‌നില്‍ ട്രംപും കമല ഹാരിസും ഒരോ ഇലക്ടറല്‍ വോട്ടുകള്‍ വീതം നേടിയിട്ടുണ്ട്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇലക്ടറല്‍ വോട്ടുകള്‍ ജനകീയ വോട്ടിന് അനുസരിച്ച് വിഭജിച്ചു നല്‍കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക