ദോഹ: ഹമാസിനും ഇസ്രയേലിനുമിടയിലെ മധ്യസ്ഥ ശ്രമങ്ങൾ താത്ക്കാലികമായി നിർത്തി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ചര്‍ച്ചകള്‍ തുടരാന്‍ ഇരുവിഭാഗവും സന്നദ്ധരാകുമ്പോള്‍ മധ്യസ്ഥശ്രമം തുടരുമെന്ന് ഖത്തര്‍ അറിയിച്ചു.
പലസ്തീൻ സഹോദരങ്ങളുടെ അവകാശങ്ങൾക്കായി ഖത്തർ തുടർന്നും നിലകൊള്ളും. ഖത്തറിലെ ഹമാസ് ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ ശരിയല്ലെന്നും ഖത്തർ അറിയിച്ചു. 2012 മുതല്‍ ഖത്തര്‍ ഹമാസ് നേതാക്കള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കി വരുന്നുണ്ട്.
തങ്ങളുടെ നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹമാസും പ്രതികരിച്ചു. യുഎസ് സമ്മർദത്തിനു പിന്നാലെ ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക