ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസ സന്ദര്‍ശിച്ചു. ഇനിയൊരിക്കലും ഹമാസ് ഗ്രൂപ്പ് ഗാസ ഭരിക്കില്ലെന്ന് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു. വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാനുള്ള ശ്രമങ്ങളെ നെതന്യാഹു വീണ്ടും നിരാകരിച്ചു.
ഇസ്രയേല്‍ ബന്ധികളെ തിരിച്ചെത്തിക്കുന്നവര്‍ക്ക് വന്‍ പാരിതോഷികം നല്‍കുമെന്ന നിലപാട് നെതന്യാഹു ആവര്‍ത്തിച്ചു. ഒരു ബന്ദിയെ തിരിച്ചെത്തിക്കുന്നവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി. വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ സന്ദര്‍ശനം.
നെതന്യാഹുവിന്റെ സന്ദര്‍ശനത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ആരെങ്കിലും ഇസ്രേയേലുകാരെ ബന്ദികളായിക്കിയാല്‍ അവരെയെല്ലാം സുരക്ഷിതരായി തിരികെയെത്തിക്കുമെന്നും ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരെ വേട്ടയാടി പിടിക്കുമെന്നും നെതന്യാഹു സന്ദര്‍ശനത്തിന് ശേഷം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക