കാഠ്മണ്ഡു: നേപ്പാളിലെ ധൗളഗിരി കൊടുമുടിയില്‍ നിന്ന് വീണ് അഞ്ച് റഷ്യന്‍ പര്‍വതാരോഹകര്‍ മരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ഏഴാമത്തെ കൊടുമുടിയാണിത്.
8167 മീറ്റര്‍( 26,788 അടി) ഉയരമുള്ള ധൗളഗിരി കയറുന്നതിനിടെയാണ് കാല്‍ വഴുതി വീണ് മരണം സംഭവിക്കുന്നത്.
ഞായറാഴ്ച മുതല്‍ പര്‍വതരാഹോകരെ കാണാനില്ലായിരുന്നു. ഇന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. എന്നാല്‍ മൃതദേഹങ്ങള്‍ അവിടെ നിന്ന് എങ്ങനെ കൊണ്ടുവരാന്‍ കഴിയും എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക