സ്‌റ്റോക്ക്‌ഹോം: 2024ലെ ഭൗതികശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ജോണ്‍ ജെ ഹോപ്പ്ഫീല്‍ഡും കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ജെഫ്രി ഇ ഹിന്റണുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. കൃത്രിമ ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിംഗ് പ്രാപ്തമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കുമാണ് ഇരുവര്‍ക്കും അംഗീകാരം നല്‍കിയത്.
ഇന്നത്തെ ശക്തമായ മെഷീന്‍ ലേണിംഗിന് അടിത്തറയിടാന്‍ സഹായിച്ച രീതികള്‍ ഭൗതികശാസ്ത്രത്തിന്റെ സഹായത്തോടെയാണ് ഇരുവരും നിര്‍മ്മിച്ചത്. വിവരങ്ങള്‍ സംഭരിക്കാനും പുനര്‍നിര്‍മ്മിക്കാനും കഴിയുന്ന ഒരു ഘടന ജോണ്‍ ഹോപ്പ്ഫീല്‍ഡ് സൃഷ്ടിച്ചു. ഡാറ്റയിലെ പ്രോപ്പര്‍ട്ടികള്‍ സ്വതന്ത്രമായി കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു രീതി ജെഫ്രി ഹിന്റണും കണ്ടുപിടിച്ചു, ഇത് ഇപ്പോള്‍ ഉപയോഗിക്കുന്ന വലിയ കൃത്രിമ ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് വളരെ പ്രധാനമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക