സ്റ്റോക്കോം: 2024 ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരിക്ക്. ഹാന്‍ കാങ് ആണ് പുരസ്‌കാരത്തിന് അര്‍ഹയായത്.
ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചെയ്ത കാവ്യാത്മകമായ ഗദ്യമാണ് ഹാന്‍ കാങ്ങിന്റെ എഴുത്തെന്ന് വിശേഷിപ്പിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. ശരീരവും ആത്മാവും, ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സവിശേഷമായ അവബോധം ഹാന്‍ കാങ്ങിന് ഉണ്ടെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി. ഇവരുടെ കാവ്യാത്മകവും പരീക്ഷണാത്മകവുമായ ശൈലി സമകാലിക ഗദ്യത്തില്‍ ഒരു പുതുമ കൊണ്ടുവന്നതായും സമിതി വ്യക്തമാക്കി.
കാങിന്റെ ദ വെജിറ്റേറിയന്‍ എന്ന നോവലിനാണ് 2016 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചത്. മാംസാഹാരം കഴിയ്ക്കുന്നത് നിര്‍ത്തിയ ഒരു സ്ത്രീയുടെ അവസ്ഥാന്തരം ആണ് ഈ നോവലിന്റെ പ്രതിപാദ്യം. ഇംഗ്ലീഷിലേയ്ക്ക് തര്‍ജമ ചെയ്യപ്പെട്ട ഇവരുടെ ആദ്യ പുസ്തകമാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക