തുര്‍ക്കിയില്‍ ഭീകരാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്; വീഡിയോ

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല
2 Terrorists And 3 Civilians Killed, 14 Injured In Turkey Terror Attack
തുര്‍ക്കി ഭീകരാക്രമണത്തിന്റെ വീഡിയോ ദൃശ്യം എക്‌സ്‌
Published on
Updated on

അങ്കാറ: തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രണ്ടു ഭീകരരും മൂന്നു പൗരന്മാരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 14 പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കി എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനത്തിനു സമീപത്താണ് വന്‍സ്‌ഫോടനം ഉണ്ടായ്

'തുര്‍ക്കിഷ് എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന് നേരെ ഒരു ഭീകരാക്രമണം നടന്നു. നിര്‍ഭാഗ്യവശാല്‍, പലരും മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു'' മന്ത്രി അലി യെര്‍ലികായ എക്സില്‍ കുറിച്ചു. ആക്രമണത്തെ അപലപിക്കുന്നു. അവസാന ഭീകരനെ നിര്‍വീര്യമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടന്ന സ്ഥലത്ത് ഈ ആഴ്ച യുക്രയ്‌നിലെ ഉന്നത നയതന്ത്രജ്ഞന്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമുഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആയുധമേന്തിയ ഭീകരരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് തുര്‍ക്കി പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com