ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം, ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനം

ഒക്ടോബര്‍ ഒന്നിനാണ് ഇറാനെ ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇരുന്നൂറിലേറെ മിസൈലുകളാണ് ഇറാന്‍ തൊടുത്തു വിട്ടത്.
iran
ടെഹ്റാനില്‍ നടന്ന ആക്രമണം.എക്സ്
Published on
Updated on

ജറുസലം: ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ഇസ്രയേലിന്‍റെ ആക്രമണം. ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇരുന്നൂറിലേറെ മിസൈലുകളാണ് ഇറാന്‍ തൊടുത്തു വിട്ടത്.

ഇസ്രയേലിനു നേര്‍ക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. ടെഹ്‌റാനില്‍ വലിയ സ്‌ഫോടനങ്ങളുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ ഭരണകൂടം ഇസ്രയേല്‍ ഭരണകൂടത്തിനെതിരെ മാസങ്ങളോളം തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇപ്പോള്‍ ഇസ്രയേല്‍ പ്രതിരോധ സേന ഇറാനിലെ സൈനിക ലക്ഷ്യങ്ങളില്‍ കൃത്യമായ ആക്രമണം നടത്തുകയാണ്, ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തോട് തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. പ്രതികരിക്കാന്‍ തങ്ങള്‍ക്ക് അവകാശവും കടമയുമുണ്ടെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com