

ജെറുസലേം: വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലഹിയ നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. യുദ്ധത്തെത്തുടര്‍ന്ന് വീടുകളുപേക്ഷിച്ച് പലായനം ചെയ്തവരെ പാര്‍പ്പിച്ചിരുന്ന കെട്ടിടം ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ വ്യോമാക്രമണമെന്ന് പലസ്തീന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ആക്രമണത്തില്‍ ജനവാസ കേന്ദ്രത്തിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
ബെയ്റ്റ് ലഹിയയില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ ഗാസയിലെ കമല്‍ അദ്വാന്‍ ആശുപത്രിയില്‍ ഇരച്ചുകയറിയ ഇസ്രയേല്‍ സൈന്യം 30 മെഡിക്കല്‍ സ്റ്റാഫുകളെ കസ്റ്റഡിയിലെടുത്തതായി ആശുപത്രി ഡയറക്ടര്‍ വ്യക്തമാക്കി. സൈന്യം പിന്നീട് പിന്‍വാങ്ങിയതായാണ് റിപ്പോര്‍ട്ട്.
വടക്കന്‍ ഗാസയിലെ ജബാലിയ, ബെയ്റ്റ് ഹനൗണ്‍, ബെയ്റ്റ് ലഹിയ എന്നിവിടങ്ങളില്‍ മൂന്ന് ആഴ്ചയായി നടക്കുന്ന ആക്രമണത്തില്‍ ഇതുവരെ 800 റോളം പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. മൂന്നാഴ്ചയിലേറെയായി ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിലും ഉപരോധത്തിലും, വടക്കന്‍ ഗാസയിലെ ജനങ്ങള്‍ മരണ മുനമ്പിലാണെന്ന് യുഎന്‍ ഉദ്യോഗസ്ഥ ജോയ്സ് മസൂയ പറഞ്ഞു.
പലസ്തിന്‍ പ്രദേശത്തെ ജനവിഭാഗത്തെ മുഴുവന്‍ വ്യവസ്ഥാപിതമായി ഉന്മൂലനം ചെയ്യുന്ന പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് അമേരിക്കയോട് ആവശ്യപ്പെട്ടു. അതിനിടെ, ബെയ്‌റൂട്ടിലെ തെക്കന്‍ പ്രദേശത്തും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates