ബെയ്‌റൂട്ട്: ഇസ്രയേൽ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിലാണ് ഹിസ്ബുല്ലയുടെ ഓപ്പറേഷൻസ് കമാൻഡർ ഇബ്രാഹിം അക്വിൽ കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടെന്നും 17 പേർക്ക് പരിക്കേറ്റെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇബ്രാഹിം 1980 കളിലാണ് ഹിസ്ബുല്ലയുടെ ഭാഗമാകുന്നത്. രാജ്യത്തിന് പുറത്തുള്ള ആക്രമണങ്ങൾക്കാണ് ഇബ്രാഹിം നേതൃത്വം നൽകിയിരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിവിധ രാജ്യങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഇബ്രാഹിമിനു പങ്കുള്ളതായും ഇസ്രയേൽ ആരോപിക്കുന്നു. ഇബ്രാഹിമിന്റെ തലയ്ക്ക് 7 മില്യൺ ഡോളർ പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പേജർ, വോക്കി-ടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ഇസ്രയേലും ഹിസ്ബുല്ലയും പരസ്പരം ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക