സുസു നഗരത്തില്‍ ഭൂചലനത്തില്‍ തകര്‍ന്ന വീട്/ ഫോട്ടോ: എഎഫ്പി
സുസു നഗരത്തില്‍ ഭൂചലനത്തില്‍ തകര്‍ന്ന വീട്/ ഫോട്ടോ: എഎഫ്പി

അതിശൈത്യവും കൊടുങ്കാറ്റും; ജപ്പാനില്‍ ഭൂകമ്പാവശിഷ്ടങ്ങള്‍ക്കിടയില്‍ അഞ്ച് ദിവസം കുടുങ്ങിക്കിടന്ന വൃദ്ധയെ രക്ഷപ്പെടുത്തി

ആദ്യത്തെ 72 മണിക്കൂറിന് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയവര്‍ രക്ഷപ്പെടുന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് ടാക്കിയോ പോലീസ് വക്താവ് പറയുന്നു.

ടോക്യോ: മധ്യ ജപ്പാനിലുണ്ടായ വന്‍ ഭൂകമ്പത്തെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കടിയില്‍ അഞ്ച് ദിവസത്തോളം കുടുങ്ങിക്കിടന്ന 90 വയസിന് മുകളിലുള്ള വൃദ്ധയെ അതിശയകരമായി രക്ഷപ്പെടുത്തി. അതിശക്തമായ മഞ്ഞും കൊടുങ്കാറ്റുമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. രക്ഷപ്പെടുത്തിയ സ്ത്രീയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുസു നഗരത്തില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയിരിക്കുന്നത്. 

ആദ്യത്തെ 72 മണിക്കൂറിന് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയവര്‍ രക്ഷപ്പെടുന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് ടാക്കിയോ പോലീസ് വക്താവ് പറയുന്നു. അഞ്ച് ദിവസം ഇത്രയും പ്രായമുള്ള ഒരാള്‍ അതിജീവിക്കുന്നത് വളരെ അതിശയകരമാണ്. പുതുവത്സര ദിനത്തില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലും അതിന്റെ തുടര്‍ചലനങ്ങളിലും കുറഞ്ഞത് 126 പേര്‍ മരിച്ചു  222 പേരെ കാണാതായതായതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനത്തെത്തുടര്‍ന്ന് കെട്ടിടങ്ങള്‍ നിലംപരിശാക്കുകയും വലിയ തീപിടിത്തം ഉണ്ടാകുകയും ഒരു മീറ്ററിലധികം സുനാമി തിരമാലകള്‍ ഉണ്ടാകുകയും ചെയ്തു. 

ടോക്കിയോ, ഫുകുവോക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് ടോക്കിയോ പോലീസ് വക്താവ് പറഞ്ഞു. ഭൂചലത്തെത്തുടര്‍ന്ന് തിളച്ച വെള്ളം ശരീരത്തിലേക്ക് മറിഞ്ഞ് ശരീരമാസകലം പൊള്ളലോടെ ചികിത്സയില്‍ കഴിഞ്ഞ 5 വയസുള്ള ആണ്‍കുട്ടി മരിച്ചു. വെള്ളിയാഴ്ച കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. 

ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങളില്‍ ഭൂരിഭാഗവും  വാജിമ സിറ്റിയിലാണ്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുര്‍ഘടമാക്കുന്നുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളിലെ അവസ്ഥയും വളരെ മോശമാണ്. വൈദ്യുതിയും വെള്ളവും ഇല്ലാത്തതും ദുരിതം വര്‍ധിപ്പിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com