PM Modi Sri Lanka Visit: നരേന്ദ്ര മോദിക്ക് ശ്രീലങ്കയില്‍ ഉജ്ജ്വല സ്വീകരണം; പ്രസിഡന്റുമായി ഇന്ന് കൂടിക്കാഴ്ച

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശ്രീലങ്കന്‍ സന്ദര്‍ശനം.
PM Modi Sri Lanka Visit
ശ്രീലങ്കന്‍ സന്ദര്‍ശനത്തിനെത്തിയ മോദിക്ക് നല്‍കിയ സ്വീകരണം
Updated on

കൊളംബോ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ബാങ്കോക്കില്‍ നിന്ന് പ്രധാനമന്ത്രി വെള്ളിയാഴ്ച ശ്രീലങ്കയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശ്രീലങ്കന്‍ സന്ദര്‍ശനം.

കൊളോംബയിലെ സ്വീകരണത്തിന് മോദി നന്ദി അറിയിച്ചു. ശ്രീലങ്കിയലെ പരിപാടികള്‍ക്കായി കാത്തിരിക്കുകയാണെന്നും മോദി എക്‌സില്‍ കുറിച്ചു. ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ഊര്‍ജ്ജം, വ്യാപാരം, കണക്റ്റിവിറ്റി, ഡിജിറ്റലൈസേഷന്‍, പ്രതിരോധം തുടങ്ങിയ മേഖലകളിലാകെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. രാഷ്ട്രീയ നേതൃത്വത്തിലെ മാറ്റത്തിന് ശേഷമുള്ള ശ്രീലങ്കയിലേക്കുള്ള ആദ്യ വിദേശ സന്ദര്‍ശനം കൂടിയാണിത്. പ്രസിഡന്റ് ദിസനായകെ 2024 ഡിസംബറില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണത്തിനുള്ള മുന്‍ഗണനാ മേഖലകള്‍ വിശദീകരിക്കുന്ന ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു.

സന്ദര്‍ശനത്തിന് മുന്നോടിയായി, പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ദിസനായകെയും എക്സില്‍ ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിന്റെ പുതിയ മേഖലകള്‍ പര്യവേക്ഷണം ചെയ്യുന്നതിനും ആഗ്രഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവരും പ്രധാനമന്ത്രി മോദിയെ അനുഗമിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com