
അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് വര്‍ഷത്തില്‍ പുതുക്കണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പുതുക്കാത്തവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇന്‍ഷുറന്‍സില്‍ ചേര്‍ന്ന് 12 മാസം പൂര്‍ത്തിയാകുന്നതോടൊപ്പം തന്നെ പുതുക്കാന്‍ അപേക്ഷ നല്‍കണം. ഒരു മാസത്തെ ഗ്രേസ് പിരീയഡിനകം പുതുക്കിയില്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടിവരും.
ഇന്‍ഷുറന്‍സ് അടയ്ക്കുകയോ അല്ലെങ്കില്‍ പ്രത്യേക അനുമതി എടുക്കുകയോ ചെയ്താല്‍ മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കാനോ പുതിയത് എടുക്കാനോ അനുവദിക്കൂ. പിഴ ചുമത്തിയ ശേഷം പുതുക്കുന്നവര്‍ 2 വര്‍ഷത്തെ പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്നും നിര്‍ദേശമുണ്ട്. 2023ല്‍ നിര്‍ബന്ധമാക്കിയ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ ഇതുവരെ ചേരാത്തവരില്‍നിന്ന് 400 ദിര്‍ഹം വീതം പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് എടുക്കാത്തതിന് പിഴ അടച്ചാലേ വിസയും ലേബര്‍ കാര്‍ഡും പുതുക്കാനാകൂ. വ്യക്തിഗത ഇന്‍ഷുറന്‍സ് ആയതിനാല്‍ പിഴയും വ്യക്തി തന്നെ അടയ്ക്കണം. വര്‍ഷത്തില്‍ 60 ദിര്‍ഹം ലാഭിക്കാനായി ഇന്‍ഷുറന്‍സ് എടുക്കാതിരുന്നവര്‍ക്കും പുതുക്കാന്‍ മറന്നവര്‍ക്കും 7 ഇരട്ടി തുകയാണ് പിഴയായി നല്‍കേണ്ടിവരിക. 7 വര്‍ഷത്തെ പ്രീമിയം തുകയ്ക്ക് തുല്യമായ സംഖ്യ ഒരു തവണ പിഴ അടയ്ക്കാന്‍ നല്‍കേണ്ടിവരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക