ഗ്രാമി അവാര്‍ഡിനിടെ പൂര്‍ണ നഗ്നയായി എത്തി; അമ്പരന്ന് കാഴ്ചക്കാര്‍; വീഡിയോ വൈറല്‍; കാന്യേ ബെസ്റ്റിനെയും ഭാര്യയെയും പുറത്താക്കി

കാന്യേ ബെസ്റ്റ് മികച്ച റാപ്പ് ഗാനത്തിനുള്ള നോമിനേഷന്‍ നേടിയിട്ടുണ്ട്.
Grammys 2025: Kanye West-Bianca Censori Escorted After Shocking Red Carpet Appearance
കാന്യേ ബെസ്റ്റും ഭാര്യ ബയാങ്ക സെന്‍സോറിയും എക്‌സ്
Updated on

ലൊസാഞ്ചലസ്: 67ാമത് ഗ്രാമി അവാര്‍ഡ് ദാന ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായി ഗായകന്‍ കാന്യേ ബെസ്റ്റിന്റെ ഭാര്യ ബയാങ്ക സെന്‍സോറി. ലൊസാഞ്ചലസില്‍ നടന്ന ചടങ്ങില്‍ ഫോട്ടോ ഷൂട്ടിനിടെ പൂര്‍ണനഗ്നയായാണ് ബയാങ്ക സെന്‍സോറി പ്രത്യക്ഷപ്പട്ടത്. ഇതിന് പിന്നാലെ ഇരുവരെയും സംഘാടകര്‍ പരിപാടിയില്‍ നിന്നും പുറത്താക്കി.

ക്ഷണിക്കപ്പെടാതെയാണ് ഇരുവരും അഞ്ചംഗസംഘത്തിനൊപ്പം അവാര്‍ഡ് ദാന ചടങ്ങിനെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കാന്യേ ബെസ്റ്റ് മികച്ച റാപ്പ് ഗാനത്തിനുള്ള നോമിനേഷന്‍ നേടിയിട്ടുണ്ട്. കാന്യേ കറുത്ത വസ്ത്രം ധരിച്ച് എത്തിയപ്പോള്‍ ആയ ഭാര്യ ബയാങ്ക കറുത്ത കോട്ട് ധരിച്ചാണ് എത്തിയത്. എന്നാല്‍ റെഡ് കാര്‍പെറ്റില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ നേരം കറുത്ത കോട്ട് മാറ്റി ബയാങ്ക പോസ് ചെയ്തു. പൂര്‍ണമായും സുതാര്യമായ ഒരു വസ്ത്രമാണ് ഉള്ളിലുണ്ടായിരുന്നത്. അടിവസ്ത്രം ധരിക്കാത്ത ബയാങ്കയുടെ ചിത്രങ്ങള്‍ അതിവേഗം പ്രചരിച്ചു.

തങ്ങള്‍ കണ്ട ഏറ്റവും മോശം കാഴ്ചയാണിതെന്നാണ് പല ആരാധകരുടെയും പ്രതികരണം. ഇത് ക്രിമിനല്‍ നടപടിയാണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ കുട്ടികള്‍ സ്ഥലത്തുള്ളപ്പോള്‍ ഇങ്ങനെ ചെയ്യാന്‍ എങ്ങനെ കഴിയുമെന്ന് ചിലര്‍ ചോദിക്കുന്നു. കാന്യേ ബെസ്റ്റ് ജനശ്രദ്ധ കിട്ടാന്‍ എന്തും ചെയ്യുമെന്നായിരുന്നു ചിലരുടെ പ്രതികരണം എന്നാല്‍ ഇത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും ചിലര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com