
ഓറെബ്രോ: സ്വീഡനിലെ ഓറെബ്രോയിൽ സ്കൂളിൽ നടന്ന വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കുടിയേറ്റക്കാരും പ്രാഥമിക വിദ്യാഭ്യാസം നേടാത്തതും ഉന്നത വിദ്യാഭ്യാസത്തിനുള്ള ഗ്രേഡുകൾ ഇല്ലാത്തതുമായ ആളുകൾ പഠിക്കുന്ന ക്യാമ്പസ് റിസ്‌ബെര്‍ഗ്‌സ്‌കയിലാണ് വെടിവയ്പുണ്ടായത്.
ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.33 ഓടെയാണ് ആക്രമണം നടന്നത്. സ്റ്റോക്കോം നഗരത്തിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് ഓറെബ്രോ. അക്രമി സ്വയം ജീവനൊടുക്കിയെന്നാണ് സൂചന. ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അക്രമിക്ക് തീവ്രവാദ ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ അറിയുന്നത്. എന്നാൽ ആക്രമണ ലക്ഷ്യം വ്യക്തമല്ല. 2000 ഓളം വിദ്യാർഥികൾ പഠിക്കുന്ന ക്യാമ്പസിലാണ് ആക്രമണം ഉണ്ടായത്. ആക്രമത്തെ പ്രധാനമന്ത്രി അപലപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക