ഫെബ്രുവരി 12നകം ഹാജരാക്കണം, ഷെയ്ഖ് ഹസീനയ്‌ക്കെതിരെ വീണ്ടും അറസ്റ്റു വാറന്റുമായി ബംഗ്ലാദേശ്

ഇന്ത്യയില്‍ തങ്ങുന്ന ഹസീനക്കെതിരെ ധാക്ക കോടതിയാണ് രണ്ടാമതും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്
ഷെയ്ഖ് ഹസീന
ഷെയ്ഖ് ഹസീന
Updated on

ധാക്ക: വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവെച്ച് രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ വീണ്ടും അറസ്റ്റ് വാറന്റുമായി ബംഗ്ലാദേശ്. ഇന്ത്യയില്‍ തങ്ങുന്ന ഹസീനക്കെതിരെ ധാക്ക കോടതിയാണ് രണ്ടാമതും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ഹസീനയുടെ മുന്‍ പ്രതിരോധ ഉപദേഷ്ടാവ് താരീഖ് അഹ്മദ് സിദ്ദീഖ്, മുന്‍ ഐജി പി ബേനസീര്‍ അഹ്മദ് എന്നിവരടക്കം 10 പേര്‍ക്കും വാറന്റുണ്ട്. 11 പേര്‍ക്കെതിരെ ഒക്ടോബറിലിറക്കിയ അറസ്റ്റ് വാറന്റ് നിലനില്‍ക്കെയാണ് ട്രൈബ്യൂണല്‍ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 12നകം ഷെയ്ഖ് ഹസീനയെയും കൂട്ടരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഉത്തരവ്. ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ പതനത്തിലേക്ക് നയിച്ച സംഘര്‍ഷത്തില്‍ 230 ലേറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ രാജിവച്ചത്.

വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവെച്ച ഷെയ്ഖ് ഹസീന ഓഗസ്ത് അഞ്ചു മുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. പിന്നാലെ ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കാന്‍ ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടും ഇന്ത്യ അഭയം നല്‍കുന്നത് തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com