
റിയാദ്: വധശിക്ഷ റദ്ദാക്കി 6 മാസമായിട്ടും റിയാദ് ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും. കേസ് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. കോഴിക്കോട് സ്വദേശി കോടമ്പുഴ മച്ചിലകത്തു സ്വദേശിയാണ് അബ്ദുല്‍ റഹീം. കഴിഞ്ഞ ദിവസം റിയാദ് ക്രിമിനല്‍ കോടതി കേസ് പരിഗണിച്ചപ്പോഴാണു വിധി പറയാനായി ഇന്നത്തേക്കു മാറ്റിയത്.
ഇതുള്‍പ്പെടെ കേസ് മാറ്റിവയ്ക്കുന്നത് ആറാം തവണയാണ്. കേസ് വിവരങ്ങള്‍ കൂടുതല്‍ പഠിക്കണമെന്നാണു നേരത്തേ കോടതി പറഞ്ഞിരുന്നത്. സ്‌പോണ്‍സറായ സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ശഹ്‌റിയുടെ 15 വയസ്സുകാരനായ മകന്‍ മരിച്ച കേസിലാണ് 2006 ഡിസംബര്‍ 26നു റഹീം ജയിലിലായത്.
വര്‍ഷങ്ങള്‍ നീണ്ട ഇടപെടലുകള്‍ക്ക് ഒടുവില്‍, സൗദി ബാലന്റെ കുടുംഇതുള്‍പ്പെടെ കേസ് മാറ്റിവയ്ക്കുന്നത് ആറാം തവണയാണ്. കേസ് വിവരങ്ങള്‍ കൂടുതല്‍ പഠിക്കണമെന്നാണു നേരത്തേ കോടതി പറഞ്ഞിരുന്നത്. സ്‌പോണ്‍സറായ സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ശഹ്‌റിയുടെ 15 വയസ്സുകാരനായ മകന്‍ മരിച്ച കേസിലാണ് 2006 ഡിസംബര്‍ 26നു റഹീം ജയിലിലായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക