ആനന്ദക്കണ്ണീരില്‍ വരവേല്‍പ്പ്; ഇസ്രയേല്‍ മോചിപ്പിച്ച 90 പലസ്തീനി തടവുകാര്‍ക്ക് റാമല്ലയില്‍ വന്‍ സ്വീകരണം, വിഡിയോ

സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെയാണ് മോചിപ്പിച്ചത്.
ആനന്ദക്കണ്ണീരില്‍ വരവേല്‍പ്പ്; ഇസ്രയേല്‍ മോചിപ്പിച്ച 90 പലസ്തീനി തടവുകാര്‍ക്ക് റാമല്ലയില്‍ വന്‍ സ്വീകരണം, വിഡിയോ
എക്‌സ്
Updated on

റാമല്ല: വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ആദ്യ ദിനം ഇസ്രയേല്‍ 90 പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചു. 3 ഇസ്രയേല്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ നീക്കം. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെയാണ് മോചിപ്പിച്ചത്.

തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 1 മണിയോടെ, 90 പലസ്തീന്‍ തടവുകാരെയും വഹിച്ചുകൊണ്ട് റെഡ് ക്രോസ് ബസുകള്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ എത്തി. സ്ഥലത്ത് ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കില്ലെന്ന ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ആയിരക്കണക്കിന് ആളുകളാണ് ഇവരെ സ്വീകരിക്കാന്‍ എത്തിയത്.

മോചനം നേടിയ പലസ്തീനികളില്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നും ജറുസലേമില്‍ നിന്നുമുള്ള 69 സ്ത്രീകളും 12 വയസു മുതല്‍ 21 വയസു വരെയുള്ള കൗമാരക്കാരും ഉണ്ട്. ഇടതുപക്ഷ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പലസ്തീന്‍ അംഗമായ 62 കാരിയായ ഖാലിദ ജറാറും ഉള്‍പ്പെടുന്നു. വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയില്‍ തിരിച്ചെത്തിയ തടവുകാരില്‍ പലരെയും ജനക്കൂട്ടം തോളിലേറ്റിയാണ് സ്വീകരിച്ചത്.

വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസ് മോചിപ്പിച്ച മൂന്ന് സ്ത്രീകള്‍ ടെല്‍അവീവില്‍ തിരിച്ചെത്തിയിരുന്നു. ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നിവരാണ് ഇസ്രയേലിലെത്തിയത്. ഹമാസ് റെഡ് ക്രോസിനു കൈമാറിയ യുവതികളെ ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് ഇസ്രയേല്‍ അതിര്‍ത്തിയിലെത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com