അത്യപൂര്‍വ്വ ഹിമപാതം; യുഎസില്‍ 2,100 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി

പ്രതികൂല കാലാവസ്ഥ വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു
More than 2,100 flights are cancelled across the United States  snowstorm
അമേരിക്കയില്‍ ശക്തമായ മഞ്ഞുവീഴ്ച എക്‌സ്
Updated on

വാഷിങ്ടണ്‍: ശക്തമായ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് അമേരിക്കയില്‍ 2,100-ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. അതിശൈത്യത്തില്‍ ടെക്‌സസ്, ജോര്‍ജിയ, മില്‍വാക്കിയിലുമായി നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

പ്രതികൂല കാലാവസ്ഥ വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. ഹ്യൂസ്റ്റണിലെ വിമാനത്താവളങ്ങള്‍ അടച്ചു. ടാലഹാസി അന്താരാഷ്ട്ര വിമാനത്താവളം ചൊവ്വാഴ്ച ഉച്ച മുതല്‍ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കും. ലൂയിസ് ആംസ്‌ട്രോങ് ന്യൂ ഓര്‍ലിയന്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മിക്ക വിമാനക്കമ്പനികളും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

ടെക്‌സസ്, ലൂസിയാന, മിസിസിപ്പി, അലബാമ, ജോര്‍ജിയ, സൗത്ത് കരോലിന, ഫ്‌ലോറിഡ എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. മഞ്ഞ് വീഴ്ച രൂക്ഷമായതോടെ ലൂസിയാനയിലെ സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചുപൂട്ടി, ഹ്യൂസ്റ്റണ്‍ മുതല്‍ ന്യൂ ഓര്‍ലിയന്‍സ് വരെയും ജോര്‍ജിയയുടെ ചില ഭാഗങ്ങളിലും സ്‌കൂളുകളും അടച്ചു.

1963 ന് ശേഷമുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന ലൂസിയാനയിലെ ന്യൂ ഓര്‍ലിയാന്‍സില്‍ ഹിമപാതത്തിന് സമാനമായ കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com