
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയില്‍ അടയ്ക്കാന്‍ നീക്കം. ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവ് നല്‍കി. രേഖകള്‍ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരെയാണ് തടവറയില്‍ അടയ്ക്കുക.
30,000 ത്തോളം തടവറകള്‍ സജ്ജമാക്കാനാണ് വൈറ്റ് ഹൗസ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കിയത്.ഗ്വാണ്ടനാമോയെ 'പുറത്തുകടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു സ്ഥലം' എന്ന് വിശേഷിപ്പിച്ച ട്രംപ്, 'നമ്മുടെ സമൂഹത്തിലെ കുടിയേറ്റ കുറ്റകൃത്യങ്ങളുടെ വിപത്ത് എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിലേക്ക് ഒരു ചുവട് വെപ്പാണിത്' എന്ന് അഭിപ്രായപ്പെട്ടു.
ഭീകരവാദം അടക്കം ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരെ അടയ്ക്കുന്ന കുപ്രസിദ്ധ തടവറയാണ് ഗ്വാണ്ടനാമോ. അതേസമയം അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടഴരയില്‍ അടയ്ക്കാനുള്ള ട്രെപിന്റെ തീരുമാനത്തെ ക്യൂബ വിമര്‍ശിച്ചു. ട്രംപിന്റെത് അതിക്രൂരമായ നടപടിയാണെന്ന് ക്യൂബ അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക