ആരും രക്ഷപ്പെട്ടില്ല, യുഎസ് വിമാന അപകടത്തിൽ എല്ലാവരും മരിച്ചുവെന്ന് റിപ്പോർട്ട്; കിട്ടിയത് 28 മൃതദേഹങ്ങൾ

രക്ഷാപ്രവർത്തനമല്ല, മൃത​ദേഹങ്ങൾക്കായുള്ള തിരച്ചിലെന്ന് അധികൃതർ
Washington DC Plane Crash
മൃതദേ​ഹത്തിനായുള്ള തിരച്ചിൽഎക്സ്
Updated on

വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടൺ റീ​ഗൻ നാഷണൽ എയർപോർട്ടിനു സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എല്ലാവരും മരിച്ചതായി റിപ്പോർട്ടുകൾ. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നു തന്നെയാണ് വിശ്വാസമെന്നു വാഷിങ്ടൻ ഫയർ ആൻഡ് എമർജൻസി മെഡിക്കൽ സർവീസസ് മേധാവി ജോൺ ഡോണോലി വ്യക്തമാക്കി.

ഇതുവരെയായി 28 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 27എണ്ണം വിമാനത്തിലും ഒരാളുടേത് ഹോലികോപ്റ്ററിൽ നിന്നും കണ്ടെത്തി.

പോടോമാക് നദിയിലും സമീപ പ്രദേശങ്ങളിലുമായി വലിയ രീതിയിലുള്ള തിരച്ചിലാണ് നടക്കുന്നത്. നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രക്ഷാ പ്രവർത്തനമല്ല നടക്കുന്ന മൃതദേഹങ്ങൾക്കായുള്ള തിരിച്ചിലാണെന്നും അധികൃതർ വ്യക്തമാക്കി.

അമേരിക്കൻ എയർലൈൻസിന്റെ സിആർജെ - 700 എന്ന വിമാനമാണ് ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ നദിയിൽ പതിച്ചത്. വാഷിങ്ടൺ ഡിസിയിൽ റിഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെച്ചായിരുന്നു അപകടം. അമേരിക്കൻ സൈന്യത്തിന്റെ യുഎച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്.

വിമാനത്തിൽ 65 യാത്രക്കാർ ഉണ്ടായിരുന്നു. പരിശീലന പറക്കൽ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററിൽ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com