അ​ശ്ര​ദ്ധ​മാ​യ ഡ്രൈവിങ് വർധിക്കുന്നു ; മുന്നറിയിപ്പുമായി അബുദാബി പൊലീസ് (വിഡിയോ)

രണ്ട് അപകടങ്ങളുടെ ദൃശ്യങ്ങൾ അബുദാബി പൊലീസ് പങ്കു വെച്ചിട്ടുണ്ട്. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് പിന്നിൽ അമിത വേഗത്തിൽ എത്തുന്ന മറ്റൊരു വാഹനം ഇടിക്കുന്ന ദൃശ്യങ്ങളാണ് ഇവ
car accident
Abu Dhabi Police warns of reckless drivingAbu Dhabi Police/x
Updated on
1 min read

അബുദാബി: അ​ശ്ര​ദ്ധ​മാ​യി വാഹനം ഓടിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. അടുത്തിടെ റോഡുകളിൽ സംഭവിച്ച അപകടങ്ങളുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് കൊണ്ടാണ് അബുദാബി പൊലീസ് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചത്.

രണ്ട് അപകടങ്ങളുടെ ദൃശ്യങ്ങൾ അബുദാബി പൊലീസ് പങ്കു വെച്ചിട്ടുണ്ട്. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് പിന്നിൽ അമിത വേഗത്തിൽ എത്തുന്ന മറ്റൊരു വാഹനം ഇടിക്കുന്ന ദൃശ്യങ്ങളാണ് ഇവ. കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കാ​ന്‍ പെ​ട്ടെ​ന്ന് വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തും ദൃശ്യങ്ങളിൽ കാണാം.

car accident
ഒമാനിൽ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; എ ഐ കാമറകൾ നിങ്ങൾക്ക് ചുറ്റുമുണ്ട്

വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ നിങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്ന ഒരു പ്രവർത്തിയും ചെയ്യരുത് എന്നും അബുദാബി പൊലീസ് പറയുന്നു. പ്രധാനമായും അപകടം സംഭവിക്കുന്നത് ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗികുമ്പോഴാണ്.

സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചും, ഫോണിലൂടെ സംസാരിച്ചും വാഹനമോടിക്കുന്നത് ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ള്‍ക്കു കാ​ര​ണ​മാ​കു​മെ​ന്നും അബുദാബി പൊ​ലീ​സ് പറഞ്ഞു. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ 800 ദി​ര്‍ഹം പി​ഴ​യും നാ​ല് ബ്ലാ​ക്ക് പോ​യി​ന്റു​ക​ളും ചു​മ​ത്തു​മെ​ന്നും പൊ​ലീ​സ് അറിയിച്ചു.

car accident
പിറകെയുണ്ട് കേട്ടോ, ദു​ബൈ​യ്ക്ക്​ പി​ന്നാ​ലെ അ​ബു​ദാബി​യി​ലും എയർ ടാ​ക്‌​സി​ പരീക്ഷണം (വിഡിയോ)

മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍മാ​രു​ടെ​യും യാ​ത്രി​ക​രു​ടെ​യും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന വി​ധ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് 2000 ദി​ര്‍ഹം പി​ഴ​യും 23 ബ്ലാ​ക്ക് പോയി​​ന്റും വാ​ഹ​നം 60 ദി​വ​സ​ത്തേ​ക്ക് ക​ണ്ടു​ കെ​ട്ടു​കയും ചെയ്യുമെന്ന് അ​ധി​കൃ​ത​ര്‍ പറഞ്ഞു. പിന്നീട് ഈ വാ​ഹ​നം വി​ട്ടു​ന​ല്‍കു​ന്ന​തി​ന് അ​മ്പ​തി​നാ​യി​രം ദി​ര്‍ഹ​മാ​ണ് പി​ഴ അടയ്‌ക്കേണ്ടത്.

യു.​എ.​ഇ​യി​ലു​ട​നീ​ളം ന​ട​ന്ന റോഡ് അ​പ​ക​ട​ങ്ങളുടെ പ്ര​ധാ​ന​കാ​ര​ണം ചു​വ​പ്പ് ലൈ​റ്റ് ലം​ഘി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​താ​ണെ​ന്ന് നേരത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കഴിഞ്ഞ വർഷം യു.​എ.​ഇ​യി​ല്‍ 271 അ​പ​ക​ട​ങ്ങ​ളാ​ണ് ഇങ്ങനെ ഉണ്ടായത്​. ചു​വ​പ്പ് ലൈ​റ്റ് മ​റി​ക​ട​ന്നാ​ല്‍ 1000 ദി​ര്‍ഹം പി​ഴ​യും 12 ബ്ലാ​ക്ക് പോ​യിന്റും വാ​ഹ​നം 30 ദി​വ​സ​ത്തേ​ക്ക് ക​ണ്ടു​കെ​ട്ട​ലു​മാ​ണ് ശി​ക്ഷയെന്ന് അധികൃതർ ഓർമിപ്പിച്ചു.

Summary

Abu Dhabi Police warns of reckless driving

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com