

ന്യൂഡല്‍ഹി: ആണവായുധ ശേഖരത്തില്‍(nuclear warheads ) പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ. സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(എസ്‌ഐപിആര്‍ഐ) വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആണവ പോര്‍മുനകളുടെ എണ്ണത്തില്‍ ഇന്ത്യ പാകിസ്ഥാനെ മറികടന്നതായി പറയുന്നത്.
പാകിസ്ഥാന്റെ ശേഖരത്തിലുള്ള 170 ആണവ പോര്‍മുനകളെ അപേക്ഷിച്ച് ഇന്ത്യക്ക് നിലവില്‍ 180 ആണവ പോര്‍മുനകളുണ്ട്. 2025-ല്‍ എട്ട് പോര്‍മുനകള്‍ കൂടി ചേര്‍ത്താണ് ഇന്ത്യ ആണവശേഖരം വിപുലമാക്കിയത്.
എന്നാല്‍ ഇന്ത്യയേയും പാകിസ്ഥാനേയും ബഹുദൂരം പിന്നിലാക്കിയാണ് ചൈനയുടെ ആണവായുധ ശേഖരമെന്നും എസ്‌ഐപിആര്‍ഐ ഇയര്‍ബുക്ക് വ്യക്തമാക്കുന്നത്. ഇന്ത്യക്ക് 180 ആണവായുധങ്ങളും പാകിസ്ഥാന് 170ഉം ചൈനയ്ക്ക് 600 ആണവായുധങ്ങളുമാണ് 2025 ജനുവരി വരെയുള്ളതെന്നാണ് എസ്‌ഐപിആര്‍ഐ ഇയര്‍ബുക്ക് വിശദമാക്കുന്നത്.
റഷ്യയ്ക്കും അമേരിക്കയ്ക്കുമാണ് ഏറ്റവുമധികം ആണവായുധങ്ങളുള്ളത്. 5459 ആണവായുധങ്ങളാണ് റഷ്യയ്ക്കുള്ളത്. 5177 ആണവായുധങ്ങളാണ് അമേരിക്കയ്ക്കുള്ളത്. ആണവായുധങ്ങള്‍ വഹിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ആയുധങ്ങളാണ് റഷ്യ, ചൈന, ഇന്ത്യ, പാകിസ്ഥാന്‍, ഉത്തര കൊറിയ എന്നിവിടങ്ങളിലുള്ളത്. 2000 വരെ ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, അമേരിക്ക എന്നിവര്‍ക്ക് മാത്രമായിരുന്നു ഇത്തരം ആയുധങ്ങളുണ്ടായിരുന്നത്.
പ്രവാസികൾക്കും തൊഴിലന്വേഷകർക്കും പ്രതീക്ഷ നൽകി ഗൾഫിൽ ഒറ്റ ടൂറിസ്റ്റ് വിസ വരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates