ക്രൂയിസ് കൺട്രോൾ തകരാറായി; യുവതിക്ക് തുണയായി ദുബൈ പൊലീസ് ഒഴിവായത് വൻ അപകടം

കാറിന്റെ പിറകിലും മറ്റു പൊലീസ് വാഹനങ്ങൾ ഉണ്ടായിരുന്നു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ ഫോണിലൂടെ യുവതിയുമായി സംസാരിച്ച് നിർദേശം നല്കിക്കൊണ്ടേയിരുന്നു.
Dubai police cars
 Dubai Police rescues female driver after cruise control malfunction Dubai police/x
Updated on
1 min read

ദുബൈ : ക്രൂയിസ് കൺട്രോൾ (Cruise control) തകരാറിൽ ആയതിനെത്തുടർന്ന് അമിത വേഗത്തിൽ സഞ്ചരിച്ച കാറിൽ നിന്ന് യുവതിയെ രക്ഷപെടുത്തി ദുബൈ പൊലീസ്. ഷെയ്ഖ് സയ്യിദ് റോഡിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.

അമിത വേഗതയിൽ ഒരു കാർ നിയന്ത്രമില്ലാതെ പോകുന്നു എന്നും അതിലുള്ള ഡ്രൈവർക്ക് വാഹനം നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന് കൺട്രോൾ റൂമിലേക്ക് സന്ദേശം എത്തി. തുടർന്ന് പെട്രോളിങ്ങിൽ ഉണ്ടായിരുന്ന പൊലീസ് വാഹനങ്ങൾ ആദ്യം ഈ കാറിനെ കണ്ടെത്തി. ഷെയ്ഖ് സയ്യിദ് റോഡിലെ നാലാം നമ്പർ ട്രാക്കിലൂടെയാണ് വാഹനം സഞ്ചരിച്ചിരിക്കുന്നത് എന്ന് കണ്ടെത്തി.

തുടർന്ന് ഈ വാഹനത്തിന്റെ മുന്നിലൂടെ എസ്കോർട്ട് എന്ന പോലെ ഒരു പൊലീസ് വാഹനം സഞ്ചരിച്ചു. കാറിന്റെ പിറകിലും മറ്റു പൊലീസ് വാഹനങ്ങൾ ഉണ്ടായിരുന്നു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ ഫോണിലൂടെ വാഹനം ഓടിച്ചിരുന്ന യുവതിയുമായി സംസാരിച്ച് നിർദേശം നൽകിക്കൊണ്ടേയിരുന്നു. ക്രമേണ വാഹനത്തിന്റെ വേഗത കുറച്ചു റോഡിന്റെ ഒരു ഭാഗത്തു ഒതുക്കി നിർത്തി.

ദുബൈ പൊലീസിന്റെ വേഗത്തിലും കാര്യക്ഷമമവുമായുള്ള ഇടപെടലിലൂടെയാണ് വലിയൊരു അപകടം ഒഴിവാക്കിയത്.

സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഇതുപോലെ വാഹനത്തിന്റെ ക്രൂയിസ് കൺട്രോൾ തകരാർ സംഭവിച്ചാൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ദുബൈ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കു വെച്ചു.

Summary

Dubai Police traffic patrols quickly rescued a female driver whose cruise control unexpectedly malfunctioned while she was on Sheikh Zayed Road. This swift and professional response occurred just minutes after they received the report, effectively preventing a potential traffic accident for her and other road users.

ദുബൈയിലെ മാജിക് ഇങ്ക് തട്ടിപ്പ് കണ്ടെത്തിയത് ഇങ്ങനെ

https://www.samakalikamalayalam.com/rajyandaram-international/2025/Jun/20/dubai-police-arrest-fraudster-using-magic-ink

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com