
ടെഹ്‌റാന്‍: ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ വിനാശകരമായ പ്രതികരണമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവ പദ്ധതി ഉപയോഗിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും സഹകരിക്കാനും തയ്യാറാണ്. ഒരു കാരണവശാലും ആണവ പദ്ധതി പൂര്‍ണണായി നിര്‍ത്തിവെക്കില്ലെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് പെസഷ്‌കിയാന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ഇസ്രായേല്‍ ആക്രമിക്കുന്നത് തുടര്‍ന്നാല്‍, ഇറാന്റെ പ്രതികരണം കൂടുതല്‍ വിനാശകരമായിരിക്കും. ഇറാന്‍ പ്രസിഡന്റ് ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ് നല്‍കി. ഫോണ്‍ സംഭാഷണത്തില്‍ ഇറാന്റെ കസ്റ്റഡിയിലുള്ള രണ്ട് ഫ്രഞ്ച് പൗരന്മാരെ മോചിപ്പിക്കാന്‍ ഇമ്മാനുവല്‍ മക്രോണ്‍ ഇറാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. അവരുടെ തടങ്കല്‍ മനുഷ്യത്വരഹിതവും അന്യായവുമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ആശങ്ക അറിയിച്ചു. 'ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നേടരുത്. ഇറാന്‍ അവരുടെ ആണവ പദ്ധതികള്‍ സമാധാനപരമാണെന്ന് തെളിയിക്കണം. യുദ്ധം അവസാനിപ്പിക്കാനും വലിയ നാശങ്ങള്‍ തടയാനും ഇപ്പോഴും അവസരമുണ്ടെന്ന് വിശ്വസിക്കുന്നു.' എന്നും മസൂദ് പെസഷ്‌കിയാനോട് മക്രോണ്‍ വ്യക്തമാക്കി. സമാധാനം സ്ഥാപിക്കാന്‍ ഫ്രാന്‍സും യൂറോപ്യന്‍ രാജ്യങ്ങളും ഇറാനുമായുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കുമെന്നും മക്രോണ്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിന് സൈനിക സാമഗ്രികളോ റഡാര്‍ ഉപകരണങ്ങളോ നല്‍കുന്ന ഏതൊരു രാജ്യത്തെയും ആക്രമണത്തില്‍ പങ്കാളികളായി കണക്കാക്കുമെന്ന് ഇറാന്‍ സായുധ സേന വ്യക്തമാക്കി. അവരും ഇറാന്റെ ലക്ഷ്യമായി മാറുമെന്നും സ്റ്റേറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത വീഡിയോ സന്ദേശത്തില്‍ ഇറാന്‍ സൈനിക വക്താവ് അറിയിച്ചു. അതിനിടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കി ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക ബോംബ് ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
Iran warns of more devastating response if Israeli attack continues. Ready to discuss and cooperate on using nuclear program for peaceful purposes. Iranian President Masoud Pezeshkian said that the nuclear program will not be completely suspended under any circumstances.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates