വിസിറ്റ് വിസ: ഇളവുകൾ അനുവദിച്ച് സൗദി അറേബ്യ, ഈ അവസരം വിട്ടു കളയരുത്‌

വിസ കാലാവധി അവസാനിച്ച് കാലങ്ങളായി രാജ്യത്ത് കഴിയുന്നവർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്തി സൗദിയിൽനിന്ന് നിയമാനുസൃതമായി പുറത്തുപോകാം. 
Saudi Arabia flag
Saudi Arabia offers exemption for those who have expired visit visasfile
Updated on
1 min read

റിയാദ്: വിസിറ്റ് വിസ കാലാവധി അവസാനിച്ചവർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കി സൗദി അറേബ്യ. നിശ്ചിത ഫീസും പിഴയും നൽകി വിസ പുതുക്കാൻ പാസ്പോർട്ട് വിഭാഗം അവസരം ഒരുക്കിയിട്ടുണ്ട്. ജൂൺ 26 മുതൽ ഒരു മാസത്തേക്കാണ് ഈ ഇളവ് ലഭിക്കുക. ഒരു മാസത്തിനകം പ്രവാസികൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും പദ്ധതി ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമായ അബ്ഷി(absher)റിലെ "തവാസുൽ" സേവനം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബിസിനസ്, തൊഴില്‍, ഫാമിലി വിസിറ്റ്, സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസകള്‍ അടക്കം കാലാവധി തീര്‍ന്ന എല്ലാ വീസകളിലും സൗദിയിൽ കഴിയുന്നവര്‍ക്ക് എളുപ്പത്തിലും നിയമാനുസൃതവും രാജ്യം വിടാന്‍ ഇതിലൂടെ കഴിയും.

Saudi Arabia flag
വേനലവധി: ഒരു കുടുംബത്തിന്റെ ടിക്കറ്റിന് 3,66,420 രൂപ, തലയ്ക്ക് ചൂട് പിടിപ്പിക്കുന്ന വിമാന കമ്പനികൾ; യാത്ര ഒഴിവാക്കാൻ പ്രവാസികൾ

സ്‌പോണ്‍സര്‍മാരില്ലാത്ത വിസിറ്റ് വിസക്കാര്‍ക്ക് ഡിജിറ്റല്‍ ഐജഡന്റിറ്റി കാർഡ് ആക്ടിവേറ്റ് ചെയ്ത് അബ്ശിര്‍ പ്ലാറ്റ്‌ഫോമിലൂടെ വിസ പുതുക്കാൻ അപേക്ഷ നൽകാം.

ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട (ഹുറൂബാക്കല്‍) വിസിറ്റ് വിസക്കാര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. വിസ കാലാവധി അവസാനിച്ച് കാലങ്ങളായി രാജ്യത്ത് കഴിയുന്നവർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്തി സൗദിയിൽനിന്ന്

നിയമാനുസൃതമായി പുറത്തുപോകാം. 

Saudi Arabia has provided an opportunity to renew visit visas which is expired. This exemption will be available for one month from June 26.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com