
ദോഹ: ഖത്തറില്‍ മൈനകളുടെ എണ്ണം വര്‍ധിച്ചതോടെ 28000ത്തോളം മൈനകളെ പിടികൂടി പരിസ്ഥിതി മന്ത്രാലയം. പാരിസ്ഥിതിക സന്തുലനത്തിന്റെ ഭാഗമായാണ് മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നതെന്നും ഇതിനായി വിപുലമായ പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
പദ്ധതിയുടെ ഭാഗമായ പ്രദേശങ്ങളില്‍ മൈകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മൂന്ന് മാസത്തിനിടെ 9934 മൈനകളെ പിടികൂടിയതായും മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ തുടക്കം മുതല്‍ പിടികൂടിയ മൈനകളുടെ ആകെ എണ്ണം 27,934 ആയി ഉയര്‍ന്നു.പിടികൂടിതവെയെ 27 സ്ഥലങ്ങളിലായി വിതരണം ചെയ്ത 434 കൂടുകളിലാക്കി.
മൈന പ്രാദേശിക സസ്യങ്ങള്‍ക്കും പക്ഷികള്‍ക്കും വരുത്തുന്ന നാശവും പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതും കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെയന്നും അധികൃതര്‍ പറഞ്ഞു.
ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് മൈനകള്‍. ഖത്തറില്‍ മൈനകളുടെ എണ്ണം ഗണ്യമായി കൂടിയതോടെയാണ് ഇവയെ പിടികൂടാനും വംശവര്‍ധന തടയാനും മന്ത്രാലയം തീരുമാനമെടുത്തത്. മൈനകള്‍ മനുഷ്യര്‍ക്ക് പ്രയാസമൊന്നും സൃഷ്ടിക്കുന്നില്ല. പക്ഷേ ഇവ പ്രാദേശിക കാര്‍ഷിക മേഖലകള്‍ക്കും, മറ്റ് പക്ഷികള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.
2009ലെ മാര്‍ക്കുല പഠനമനുസരിച്ച് മൈനകള്‍ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ, മലേറിയ തുടങ്ങിയ രോഗങ്ങളുടെ വാഹകരാകുകയും ചെയ്യുന്നുണ്ട്. ഇത് ചില പ്രാദേശിക പക്ഷി ഇനങ്ങളുടെ വംശനാശത്തിന് കാരണമായേക്കാം. ലോകത്തിലെ ഏറ്റവും ആക്രമണാത്മകമായ ഏവിയന്‍ ഇനങ്ങളില്‍ ഒന്നായി ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) പട്ടികപ്പെടുത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക