
അബുദാബി: യുഎഇയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നിരോധിത ഉള്ളടക്കം പങ്കുവച്ചാല്‍ തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷ. യുഎഇയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ദേശീയ മൂല്യങ്ങളും സഹിഷ്ണുത, സഹവര്‍ത്തിത്വം എന്നി തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്ന് യുഎഇ നാഷണല്‍ മീഡിയ ഓഫീസ് നിര്‍ദേശിച്ചു.
സാമൂഹിക വിരുദ്ധ പോസ്റ്റുകള്‍ പങ്കുവെക്കുന്നവര്‍ക്ക് സമാന ശിക്ഷയുണ്ടാകും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 20 ലക്ഷം ദിര്‍ഹമാണ് പിഴ. തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങള്‍, വിദ്വേഷ പ്രസംഗം, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവ നേരിട്ടോ പരോക്ഷമായോ പങ്കിടുന്നത് നിയമലംഘനമാണ്. നിയമം ലംഘിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ 6 മാസം വരെ താല്‍ക്കാലികമായി അടച്ചിടും. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടും. നിയമലംഘനത്തിനു കാരണമായ പോസ്റ്റ് സ്വയം നീക്കിയില്ലെങ്കില്‍ അതിനുള്ള ചെലവും അവരില്‍നിന്ന് ഈടാക്കും.
ദൈവിക അസ്തിത്വം, ഇസ്ലാമിക വിശ്വാസങ്ങള്‍, ഏകദൈവ വിശ്വാസം, ഇതര മതവിശ്വാസങ്ങള്‍ എന്നിവയെ അവഹേളിക്കുക, ഭരണസംവിധാനത്തെയും ഭരണകൂടത്തെയും താല്‍പര്യങ്ങളെയും ചിഹ്നങ്ങളെയും അവഹേളിക്കുക, ദേശീയ, രാജ്യാന്തര തലങ്ങളില്‍ ഭരണകൂടത്തെ മോശമായി ചിത്രീകരിക്കുക, രാജ്യത്തിന്റെ വിദേശബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്ന അഭിപ്രായപ്രകടനം, ദേശീയ, സാമൂഹിക ഐക്യത്തെ തകര്‍ക്കുന്നവിധം പെരുമാറുക, പ്രാദേശിക, ഗോത്ര വിഭാഗീയതയ്ക്ക് കാരണമാകുക, അക്രമം, വിദ്വേഷം, തീവ്രവാദം എന്നിവ പ്രേരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കുക, മൂല്യങ്ങളെയും പൊതുതാല്‍പര്യങ്ങളെയും വ്രണപ്പെടുത്തുക, നിയമ, സുരക്ഷാ, സാമ്പത്തിക കാര്യങ്ങള്‍ക്കെതിരായ ഉള്ളടക്കം പ്രസിദ്ധീകരിക്കുക, വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുക, കുറ്റകൃത്യങ്ങള്‍ക്കു പ്രേരണ നല്‍കുക, പൊതുധാര്‍മികത ലംഘിക്കുക, സര്‍ക്കാരിനെയും നയങ്ങളെയും തെറ്റായി ചിത്രീകരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കും കടുത്ത ശിക്ഷയുണ്ടാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക