Myanmar earthquake: ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ് മ്യാന്‍മര്‍, മരണം ആയിരം കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

അയല്‍ രാജ്യമായ തായ്‌ലന്റിലുണ്ടായ ഭൂകമ്പത്തില്‍ മൂന്ന് സ്ഥലങ്ങളിലായി ആറ് പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Myanmar earthquake
ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ എപി
Updated on

ബാങ്കോക്ക്: മ്യാന്‍മറിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1002 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു. 2376 പേര്‍ക്കു പരിക്കു പറ്റിയതായാണ് ഔദ്യോഗിക കണക്കുകള്‍. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം മണ്ടാലയാണ്. റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ നിലംപൊത്തുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. മ്യാന്‍മറില്‍ ദീര്‍ഘകാലമായി രക്തരൂക്ഷിതമായ ആഭ്യന്തര കലഹം നടക്കുകയാണ്. ഇതിനിടെയാണ് ഭൂകമ്പം കൂടി ഉണ്ടായിരിക്കുന്നത്.

അയല്‍ രാജ്യമായ തായ്‌ലന്റിലുണ്ടായ ഭൂകമ്പത്തില്‍ മൂന്ന് സ്ഥലങ്ങളിലായി ആറ് പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതുള്‍പ്പെടെയുള്ള നാശനഷ്ടങ്ങളാണ് തായ്‌ലന്റിലും ഉണ്ടായിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com