
സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ് സ്റ്റുഡിയോ ഗിബ്ലി. ഇന്‍സ്റ്റഗ്രാമിലും എക്‌സിലും ഫേസ്ബുക്കിലും ഗിബ്ലി ചിത്രങ്ങള്‍ തരംഗമാവുകയും ചെയ്തു. ഓപ്പണ്‍എഐയുടെ ചാറ്റ് ജിപിടി-4ഒയുടെ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പുതിയ ചിത്രങ്ങള്‍ സൃഷ്ടിക്കാനും അവരുടെ ചിത്രങ്ങളെ ജാപ്പനീസ് അനിമേഷന്‍ സ്‌റ്റൈലിലേക്ക് മാറ്റാനും കഴിയുമെന്നതാണ് പ്രത്യേകത.
ചാറ്റ് ജിപിടിയുടെ പ്രചാരവും മുന്‍പില്ലാത്ത തരത്തില്‍ വര്‍ധിക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഒടുവില്‍ ഗിബ്ലി-സ്‌റ്റൈല്‍ ചാറ്റ് ജിപിടിക്ക് തന്നെ വിനയാകുന്ന അവസ്ഥയാണുള്ളത്. ഫോട്ടോ എഡിറ്റിങ്ങില്‍ ചാറ്റ് ജിപിടി പണിയെടുത്തു കുഴങ്ങിയെന്നാണ് പുതിയ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ ഗിബ്ലി സൗകര്യം ഉപയോഗിക്കുന്നത് താത്കാലികമായെങ്കിലും നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഓപണ്‍ എഐ. ഓപണ്‍ എഐ ഉടമ സാം ആള്‍ട്ട് മാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഉപഭോക്താക്കളോട് താത്കാലികമായെങ്കിലും ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് നിര്‍ത്തണം എന്നാണ് ആര്‍ട്ട്മാന്റെ പ്രതികരണം. ഞങ്ങളുടെ ടീമിന് വിശ്രമം വേണം എന്ന് ചൂണ്ടിക്കാട്ടിയാണ് ആള്‍ട്ട്മാന്റെ പ്രതികരണം. ഗിബ്ലി ചിത്രങ്ങളുടെ ആവശ്യം ഉയര്‍ന്നു തുടങ്ങിയ സാചര്യത്തില്‍ ഓപ്പണ്‍എഐ ഇമേജ് ജനറേഷനില്‍ നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ചാറ്റ്ജിപിടി പ്ലസ്, പ്രോ, ടീം, സെലക്ട് ഉപയോക്താക്കള്‍ ഉള്‍പ്പെടെയുള്ള പണം നല്‍കി ഉപയോഗിക്കുന്ന സബ്സ്‌ക്രൈബര്‍മാര്‍ക്കായി നിജപ്പെടുത്തിയിരുന്നു. മുമ്പ് പരിധിയില്ലാത്ത സേവനം ആയിരുന്നു വാഗ്ദാനം ചെയ്തിരുന്നതെങ്കില്‍ നിലവില്‍ പ്രതിദിനം മൂന്ന് ചിത്രങ്ങളായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സ്റ്റുഡിയോ ഗിബ്ലി
ജാപ്പനീസ് ആനിമേഷന്‍ കമ്പനിയാണ് സ്റ്റുഡിയോ ഗിബ്ലി. ഇവരുടെ അനിമേഷനും കഥകളും ലോകപ്രശസ്തമാണ്. 1985ല്‍ ഹയാവോ മിയാസാക്കി, ഇസായോ ടക്കാഹതാ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ജപ്പാനീസ് അനിമേഷന്‍ സ്റ്റുഡിയോ തുടങ്ങിയത്. ആണ് ഗിബ്ലി. സ്പിരിറ്റഡ് എവേ,മൈ നൈബര്‍ ടൊട്ടോരോ, കിക്കിസ് ഡെലിവറി സര്‍വീസ്,ഔള്‍സ് മൂവിങ് കാസില്‍,പ്രിന്‍സസ് മൊനോനോക്, ദ വിന്റ് റൈസസ് അങ്ങനെ പ്രശസ്തമായ അനേകം അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക