
ലണ്ടന്‍ : ഗാസയില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ ബ്രിട്ടന്‍ മരവിപ്പിച്ചു. ഗാസയിലെ സാഹചര്യം ഭീതിപ്പെടുത്തുന്നതാണെന്ന് പാര്‍ലമെന്റില്‍ വിശദമാക്കിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ മരവിപ്പിച്ചത്. ബ്രിട്ടനിലെ ഇസ്രയേല്‍ അംബാസഡറെ വിളിച്ചു വരുത്തി ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഗാസയിലെ ആക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് ബ്രിട്ടനും ഫ്രാന്‍സും കാനഡയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ താറുമാറായ ഗാസയില്‍ സഹായമെത്തിക്കാന്‍ അനുവദിക്കണമെന്ന് ഇസ്രയേലിനോട് 22 രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
അടിയന്തര സഹായമെത്തുന്നില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ഗാസയില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മാനുഷികസഹായവിഭാഗം മേധാവി ടോം ഫ്‌ലെച്ചര്‍ വ്യക്തമാക്കിയിരുന്നു. അഭയകേന്ദ്രമായ സ്‌കൂളില്‍ ഉള്‍പ്പെടെ ഗാസയിലെങ്ങും ഇസ്രയേല്‍ ഇന്നലെ നടത്തിയ ബോംബാക്രമണങ്ങളില്‍ 60 പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ